വ്യാജ ഫേസ്ബുക്ക് പേജ്; പരാതിയുമായി നിശാന്തിനി

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവർക്കെതിരെ തൃശൂർ പോലീസ് കമ്മീഷണർ ആർ.നിശാന്തിനി. പേജ് ഉണ്ടാക്കിയവർക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിശാന്തിനി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
 | 

കൊച്ചി:

നിശാന്തിനിയെ കൊച്ചിയിൽ നിന്നു തൃശൂരിലേക്കു സ്ഥലംമാറ്റിയതിൽ പ്രതിഷേധിക്കാനാണു വ്യാജ പേജ് ആരംഭിച്ചത്. നിശാന്തിനിയുടെ ചിത്രവും പേജിൽ നൽകിയിരുന്നു. സിനിമാ പ്രവർത്തകർ ഉൾപ്പെട്ട കൊക്കെയ്ൻ കേസ് അട്ടിമറിക്കുന്നതിനാണ് നിശാന്തിനിയെ സ്ഥലം മാറ്റിയതെന്നാണ് പേജിലൂടെ ആരോപണം ഉയർന്നത്.