അര്‍ണാബ് ഗോസ്വാമിയെ ആക്രമിക്കരുത്; പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

മലയാളികളെ അപമാനിച്ച റിബ്ലിക്കന് ടി.വി എഡിറ്റര് അര്ണാബ് ഗോസ്വാമിക്ക് പിന്തുണയുമായി രാഹുല് ഈശ്വര് രംഗത്ത്. ഞാന് അര്ണബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുല് വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണ് രാഹുല് ഈശ്വര് പറയുന്നു.
 | 

അര്‍ണാബ് ഗോസ്വാമിയെ ആക്രമിക്കരുത്; പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: മലയാളികളെ അപമാനിച്ച റിബ്ലിക്കന്‍ ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഞാന്‍ അര്‍ണബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഞാന്‍ അര്‍ണാബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ശശി തരൂരിനെ കരിവാരി തേക്കുന്ന കാര്യത്തില്‍. 11 വര്‍ഷമായി എനിക്ക് അര്‍ണാബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നും പ്രാതിനിധ്യം നല്‍കുന്ന ഒരു അസംകാരനാണ് അര്‍ണാബ് ഗോസ്വാമി. അദ്ദേഹത്തെ അകാരമായി ആക്രമിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

‘താന്‍ കണ്ടതില്‍വെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മതപരമായി അവര്‍ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവര്‍ക്ക് ഇതില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോ, ആരെങ്കിലും അവര്‍ക്ക് ഫണ്ട് നല്‍കുന്നുണ്ടോയെന്നുമാണ്’ അര്‍ണബ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെ വലിയ പ്രതിഷേധവുമായി മലയാളികള്‍ രംഗത്ത് വന്നു. അര്‍ണബ് കൗ സ്വാമിയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. റിപബ്ലിക്ക് ടി.വി ചാനലിന്റെ പോസ്റ്റുകള്‍ക്ക് കമന്റുകള്‍ പോസ്റ്റ് ചെയ്താണ് പലരും പ്രതിഷേധിക്കുന്നത്. കൂടാതെ റിപബ്ലിക്ക് ടി.വിയുടെ ഗൂഗിള്‍ ആപ്ലിക്കേഷനെതിരെ 1 സ്റ്റാര്‍ റേറ്റിംഗ് ക്യാംപെയിനും നടക്കുന്നുണ്ട്.

– Spoke Personally to Sri Arnab Goswami Republic – – Sri Arnab was not talking about us Keralites / Malayalis – ( 2…

Posted by Rahul Easwar on Saturday, August 25, 2018