ആ ശവമഞ്ചം അമിതാഭ് ബച്ചന്റെ വീട്ടുജോലിക്കാരന്റേതോ? സത്യം ഇതാണ്

അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമക്കുന്നു എന്ന പേരില് നടന്ന പ്രചാരണത്തിന്റെ യാഥാര്ത്ഥ്യം പുറത്ത്.
 | 
ആ ശവമഞ്ചം അമിതാഭ് ബച്ചന്റെ വീട്ടുജോലിക്കാരന്റേതോ? സത്യം ഇതാണ്

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമക്കുന്നു എന്ന പേരില്‍ നടന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത്. സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന്റെ ചുവടുപിടിച്ച് വന്‍ പ്രചാരണമാണ് താരങ്ങളുടെ ചിത്രം വെച്ച് നടന്നത്. എന്നാല്‍ 40 വര്‍ഷത്തോളം അമിതാഭിന്റെ സെക്രട്ടറിയും മാനേജറുമായിരുന്ന ശീതള്‍ ജെയിന്റെ ശവമഞ്ചമാണ് താരങ്ങള്‍ ചുമന്നത്. മലയാളം.ഫാക്ട്‌ക്രെസന്റോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂണ്‍ ഏഴിനായിരുന്നു 77കാരനായ ജെയിന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ അമിതാഭ് ബ്ലോഗ് എഴുതുകയും ചെയ്തിരുന്നു. ബ്ലോഗില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രവും നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് ജൂണ്‍ 25നാണ് പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ 24ന് മരിച്ച വീട്ടുജോലിക്കാരന്റെ ശവമഞ്ചം അമിതാഭും മകനും ചുമക്കുന്നുവെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ബഡേ മിയാ ഛോട്ടേ മിയാ എന്ന അമിതാഭ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ജെയിന്‍. ഇദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ ഐശ്വര്യ റായിയും പങ്കെടുത്തിരുന്നു.