മാധ്യമപ്രവർത്തകക്ക് സംഘപരിവാർ അനുഭാവികളുടെ വധഭീഷണി

ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പേരിൽ മാധ്യമ പ്രവർത്തകക്കെതിരെ വധഭീഷണിയുമായി സംഘപരിവാർ അനുഭാവികൾ. യുവമോർച്ചയെയും ഗീതാഗോവിന്ദത്തെയും അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമം ദിനപ്പത്രത്തിലെ ജേർണലിസ്റ്റായ ജിഷാ എലിസബത്തിനാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഫേസ്ബുക്കിലെ സംഘപരിവാർ അനുഭാവികളാണ് ഭീഷണിക്ക് പിന്നിലെന്ന് ജിഷ പറയുന്നു.
 | 
മാധ്യമപ്രവർത്തകക്ക് സംഘപരിവാർ അനുഭാവികളുടെ വധഭീഷണി

കൊച്ചി:

കൊല്ലുമെന്നുള്ള ഭീഷണിയും നിരവധി അശ്ലീല മെസേജുകളും ഫേസ്ബുക്കിലൂടെ തനിക്ക് ലഭിച്ചതായി ജിഷ ന്യൂസ് മൊമന്റ്‌സിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് നാളെ തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകും. ജിഷയുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ ഫേസ്ബുക്കിന് മെസേജ് അയക്കാനായി ആർ.എസ്.എസ് കേരള എന്ന പേരിലുള്ള പേജിലൂടെ പ്രചരണം നടക്കുന്നുണ്ട്. ഫേസ്ബുക്കിൽ അമ്പതിനായിരത്തിൽ അധികം ഫോളോവേഴ്‌സ് ഉള്ള മാധ്യമപ്രവർത്തകയാണ് ജിഷ എലിസബത്ത്.

ആർ.എസ്.എസ് കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അശ്ലീലസന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഭീഷണി സന്ദേശങ്ങൾ പിൻവലിച്ച് പലരും പിൻവാങ്ങിയെന്ന് ജിഷ പറഞ്ഞു. ഇവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇവരുടെ പോസ്റ്റുകളുടെയെല്ലാം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരുടെ സന്ദേശങ്ങളാണ് അസഹ്യമെന്ന് ജിഷ പറയുന്നു. മഹിളാ മോർച്ചക്കാരെ വിട്ട് തല്ലിക്കുമെന്നുവരെ ചിലർ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരാതിയാണ് നൽകുന്നത്.

ജിഷയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മികച്ച മാധ്യമ പ്രവർത്തക എന് നിലയിൽ കുറഞ്ഞ കാലംകൊണ്ടുതന്നെ പേരെടുത്തയാളാണ് ജിഷ എലിസബത്ത്. മാധ്യമം കോഴിക്കോട് ഡെസ്‌ക്കിൽ പ്രവർത്തിക്കുന്ന ജിഷക്ക് പത്രപ്രവർത്ത മേഖലയിലെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിനിയാണ്.

ജിഷയെ അനാവശ്യം പറഞ്ഞ് കൊണ്ടുള്ള മെസേജുകൾ

മാധ്യമപ്രവർത്തകക്ക് സംഘപരിവാർ അനുഭാവികളുടെ വധഭീഷണി