”സംഘബന്ധുക്കളെ, ഫഹദ് ഫാസില്‍ എന്ന നടന്‍ സിനിമാ ജിഹാദികളുടെ തലവനാണ്”; സംഘപരിവാര്‍ ബഹിഷ്കരണത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് വിവാദങ്ങള് കൊഴുക്കുന്നതിനിടെ സംഘ്പരിവാര് അനൂകൂലികളെ പരിഹസിച്ച് പുറത്തുവന്ന സോഷ്യല് മീഡിയ കുറിപ്പ് വൈറലാകുന്നു. സഞ്ജീവനിയെന്ന ഫെയിസ്ബുക്ക് പേജില് പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലായിരിക്കുന്നത്. സംഘ്പരിവാര് ബിജെപി അനുകൂല നേതാക്കളുടെയും പ്രവര്ത്തകരുടെയും മണ്ടത്തരങ്ങളെ കളിയാക്കുന്ന പേജാണ് സജീവനി. പുതിയ പോസ്റ്റില് ഫഹദ് ഫാസില് സിനിമാ ജിഹാദികളുടെ തലവനെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 | 

”സംഘബന്ധുക്കളെ, ഫഹദ് ഫാസില്‍ എന്ന നടന്‍ സിനിമാ ജിഹാദികളുടെ തലവനാണ്”; സംഘപരിവാര്‍ ബഹിഷ്കരണത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംഘ്പരിവാര്‍ അനൂകൂലികളെ പരിഹസിച്ച് പുറത്തുവന്ന സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. സഞ്ജീവനിയെന്ന ഫെയിസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലായിരിക്കുന്നത്. സംഘ്പരിവാര്‍ ബിജെപി അനുകൂല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മണ്ടത്തരങ്ങളെ കളിയാക്കുന്ന പേജാണ് സജീവനി. പുതിയ പോസ്റ്റില്‍ ഫഹദ് ഫാസില്‍ സിനിമാ ജിഹാദികളുടെ തലവനെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘ്പരിവാര്‍ അനുകൂല പേജുകള്‍ ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്ത് വന്നതിനെയാണ് സഞ്ജീവനി കളിയാക്കുന്നത്. പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ അനുകൂലമാണെന്ന് തോന്നുമെങ്കിലും മണ്ടത്തരങ്ങളാണ് പോസ്റ്റില്‍ ഉടനീളം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫഹദ് ജിഹാദിയുടെയും ദിലീഷ് പോത്തന്‍ നസ്രാണിയുടെയും സ്ഥാനത്ത് ശ്രീ ഭീമന്‍ രഘു ചേട്ടനോ, രാജസേനന്‍ജിയോ ആയിരുന്നു എങ്കില്‍ നമുക്ക് ഈ അപമാനം ഏല്‍ക്കേണ്ടി വരുമായിരുന്നുവോ സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ മനപൂര്‍വം പിശക് വരുത്തി ചേര്‍ക്കപ്പെട്ടതാണോ ഈ അവാര്‍ഡ് ലിസ്റ്റ് എന്ന് സംശയം ഉണ്ട്. ഈ സംഭവത്തില്‍ പാക് ബന്ധം അന്വേഷിക്കണമെന്നും പോസ്റ്റില്‍ സഞ്ജീവനി പറയുന്നു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

നമസ്‌തേ സംഘബന്ധുക്കളെ,

ഭാരതത്തെ മുഴുവന്‍ അപമാനകടലില്‍ ആക്കുന്ന വിധത്തിലുള്ള സംഭവം ആണ് ഇന്നലെ അരങ്ങേറിയത്. സിനിമാ ജിഹാദ് എന്ന വന്‍ ഗൂഡാലോചന എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇന്നലെ കണ്ടത്. അതിന്റെ തലവനോ, ജിഹാദിയായ ഫഹദ് ഫാസില്‍!

ഇത് ബിജെപി സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ് ആണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ, പിന്നെ എന്തുകൊണ്ട് ആണ് ഇവര്‍ അവാര്‍ഡ് വാങ്ങാന്‍ വേണ്ടി വന്നത് ന്യൂനപക്ഷകാരന്‍ ആയിട്ടും ജിഹാദി ഫഹദിന് അവാര്‍ഡ് നല്‍കാന്‍ കാണിച്ച ബിജെപിയുടെ മതസൗഹാര്ദ മനസിനെ അപമാനിക്കുകയല്ലേ ഇവര്‍ ചെയ്തത് ഭാരത സര്‍ക്കാരിന്റെ അവാര്‍ഡ് വേണ്ട എങ്കില്‍ ഇവര്‍ക്ക് പാകിസ്താനിലെ വല്ല അവാര്‍ഡും വാങ്ങാന്‍ പോയിക്കൂടെ ശരിക്കും വല്ല പാവപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ കൊടുത്തിരുന്നു എങ്കില്‍ അവര്‍ക്ക് രാജ്യത്തോട് സ്‌നേഹം ഉണ്ടായേനെ. നടന്മാര്‍ ആയത് കൊണ്ടല്ലേ ഇവര്‍ക്ക് ജാഡ

ഫഹദ് ജിഹാദിയുടെയും ദിലീഷ് പോത്തന്‍ നസ്രാണിയുടെയും സ്ഥാനത്ത് ശ്രീ ഭീമന്‍ രഘു ചേട്ടനോ, രാജസേനന്‍ജിയോ ആയിരുന്നു എങ്കില്‍ നമുക്ക് ഈ അപമാനം ഏല്‍ക്കേണ്ടി വരുമായിരുന്നുവോ സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ മനപൂര്‍വം പിശക് വരുത്തി ചേര്‍ക്കപ്പെട്ടതാണോ ഈ അവാര്‍ഡ് ലിസ്റ്റ് എന്ന് സംശയം ഉണ്ട്. ഈ സംഭവത്തില്‍ പാക്ക് ബന്ധം അന്വേഷിക്കണം. സ്മൃതി ഇറാനിജിയുടെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നു എങ്കില്‍ നമുക്ക് തന്നെ അപമാനം ആയിരുന്നേനെ, ഇതിപ്പോ അങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് സമാധാനിക്കാം. ഫഹദ് ജിഹാദിയുടെ ഇനിയുള്ള സിനിമകള്‍ ആത്മാഭിമാനമുള്ള ഞങ്ങള്‍ സംഘപുത്രന്മാര്‍ കാണില്ല. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ. പ്രതിഷേധ കടല്‍ ആര്‍ത്തിരമ്പട്ടെ.