പെൺകുട്ടികൾക്ക് ഉപദേശവുമായി സരിതാ നായർ; വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ്

അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തു ചെയ്യണമെന്ന് ഉപദേശവുമായി സരിതാ എസ് നായർ. മല്ലു വിഷൻ എന്ന വെബ്സൈറ്റിന്റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിലാണ് സരിത ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
 | 

പെൺകുട്ടികൾക്ക് ഉപദേശവുമായി സരിതാ നായർ; വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ്
കൊച്ചി: അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തു ചെയ്യണമെന്ന് ഉപദേശവുമായി സരിതാ എസ് നായർ. മല്ലു വിഷൻ എന്ന വെബ്‌സൈറ്റിന്റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിലാണ് സരിത ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തന്റെ പേരിലുള്ള അശ്ലീല വീഡിയോ പുറത്ത് വന്നതിന് ശേഷം സമാനമായ ഒരു സംഭവത്തിൽ കോഴിക്കോട്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ കുറിച്ചാണ് സരിത പറയുന്നത്. മൂന്നു നാലു ദിവസത്തേക്കൊ, ചിലപ്പോൾ ഒരു മാസത്തേക്കോ മനസിനെ വിഷമിപ്പിക്കാൻ ഇത്തരം വീഡിയോകൾക്ക് കഴിഞ്ഞേക്കും. അതിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ അതോടെ എല്ലാം തീരുമെന്നും, വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയാണ് പെൺകുട്ടികൾ ചെയ്യേണ്ടതെന്നും സരിത പറയുന്നു.

തന്റെ വീഡിയോ ഷെയർ ചെയ്തവരെ കുടുക്കാൻ ഉദേശിക്കുന്നില്ല. വീഡിയോ പുറത്തുവിട്ടവരെയാണ് വേണ്ടതെന്നും സരിത പറയുന്നു. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഏതറ്റം വരെയും പോകുമെന്നും സരിത പറയുന്നു.