വ്യാജ സെല്‍ഫി ദുരന്തം ആവിഷ്‌കരിച്ച വീഡിയോയുടെ മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം

കുട്ടികള് സെല്ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില് വീഴുന്ന വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില് വൈറലായി മാറിയിരുന്നു. ആലപ്പുഴയില് സംഭവിച്ച സെല്ഫി ദുരന്തമെന്ന രീതിയില് പ്രചരിച്ച വീഡിയോ പിന്നീട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിനിമാ സംവിധായകന് വിവിയന് രാധാകൃഷ്ണന് രംഗത്ത് വന്നിരുന്നു. തങ്ങള് ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പ്രചരണാര്ത്ഥമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് സംവിധായകന് വിശദീകരിച്ചിരുന്നു. ആധികാരികതയില്ലാത്ത വീഡിയോകള് എങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് എന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും അതിന്റെ ഭാഗമായിട്ടാണ് സെല്ഫി വ്യാജ ദുരന്തം പ്രചരിപ്പിച്ചതെന്നും വിവിയന് രാധാകൃഷ്ണന്
 | 

വ്യാജ സെല്‍ഫി ദുരന്തം ആവിഷ്‌കരിച്ച വീഡിയോയുടെ മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ആലപ്പുഴയില്‍ സംഭവിച്ച സെല്‍ഫി ദുരന്തമെന്ന രീതിയില്‍ പ്രചരിച്ച വീഡിയോ പിന്നീട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിനിമാ സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. തങ്ങള്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് സംവിധായകന്‍ വിശദീകരിച്ചിരുന്നു.

ആധികാരികതയില്ലാത്ത വീഡിയോകള്‍ എങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് എന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും അതിന്റെ ഭാഗമായിട്ടാണ് സെല്‍ഫി വ്യാജ ദുരന്തം പ്രചരിപ്പിച്ചതെന്നും വിവിയന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഏറെ വൈറലായി മാറിയ വീഡിയോയെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരെ വന്നിരുന്നു.

വ്യാജ ദുരന്തം ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

മേക്കിംഗ് വീഡിയോ കാണാം..