യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരെന്ന് ഷമ്മി തിലകനോട് ചോദ്യം; പെരുന്തച്ചന്റെ മകനെന്ന് മറുപടി

കൊച്ചി: സോഷ്യല് മീഡയയില് സജീവ സാനിധ്യമാണ് ഷമ്മി തിലകന്. തന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നവരോട് പരമാവധി മറുപടി നല്കാന് ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. ദേശീയ ചലച്ചിത്ര അവാര്ഡ് ബഹിഷ്കരണത്തില് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം വാക്ക് മാറ്റിപ്പറഞ്ഞ ഗായകന് യേശുദാസിനെ വിമര്ശിച്ച് കഴിഞ്ഞ ദിവസം ഷമ്മി തിലകന് രംഗത്ത് വന്നിരിന്നു. പോസ്റ്റിന് കീഴെ യേശുദാസിനെ വിമര്ശിക്കാന് താനാരാണെന്ന് ചോദിച്ച സംഘപരിവാറുകാരനോട് പെരുന്തച്ചന്റെ മകനെന്നായിരുന്നു താരത്തിന്റെ മറുപടി. നാണമുണ്ടോ മിസ്റ്റര് ഷമ്മി നിങ്ങള്ക്ക് കൊലയാളി മന്ത്രിമാരുടെ കയ്യില് നിന്നും പുരസ്കാരങ്ങള് ഏറ്റു
 | 

യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരെന്ന് ഷമ്മി തിലകനോട് ചോദ്യം; പെരുന്തച്ചന്റെ മകനെന്ന് മറുപടി

കൊച്ചി: സോഷ്യല്‍ മീഡയയില്‍ സജീവ സാനിധ്യമാണ് ഷമ്മി തിലകന്‍. തന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നവരോട് പരമാവധി മറുപടി നല്‍കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം വാക്ക് മാറ്റിപ്പറഞ്ഞ ഗായകന്‍ യേശുദാസിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഷമ്മി തിലകന്‍ രംഗത്ത് വന്നിരിന്നു. പോസ്റ്റിന് കീഴെ യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദിച്ച സംഘപരിവാറുകാരനോട് പെരുന്തച്ചന്റെ മകനെന്നായിരുന്നു താരത്തിന്റെ മറുപടി.

നാണമുണ്ടോ മിസ്റ്റര്‍ ഷമ്മി നിങ്ങള്‍ക്ക് കൊലയാളി മന്ത്രിമാരുടെ കയ്യില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബുദ്ധിമുട്ടില്ല അല്ലേ. എല്ലിന്‍ കഷണത്തിനു വേണ്ടി ഇങ്ങനെ തരം താഴരുത് മിസ്റ്റര്‍, അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തേലുമൊക്കെ നിങ്ങള്‍ക്കു നക്കാന്‍ തരും എന്ന് കമന്റിട്ടയാളോട് ‘ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയില്‍ കേറിയപ്പൊ ഒരു പേര് നല്‍കിയാരുന്നല്ലോ.. ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ’ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

കുമ്മനത്തെ ഉള്‍പ്പെടെയുള്ളവരെ പരോക്ഷമായി ട്രോളിക്കൊണ്ടാണ് ഷമ്മി പല കമന്റുകള്‍ക്കും മറുപടി നല്‍കുന്നത്. ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ അഭിനന്ദിച്ച് നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. യേശുദാസിന്റെ നടപടി വഞ്ചനാപരമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാതാരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഇതേതുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ഫഹദ് ഫാസില്‍, അനീസ് കെ മാപ്പിള തുടങ്ങിയ പുരസ്‌കാര ജേതാക്കള്‍ക്കെതിരെ വര്‍ഗീയ പ്രചാരണങ്ങളും സംഘ്പരിവാര്‍-ബിജെപി പേജുകള്‍ വഴി നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.