കേരളപ്പിറവി ദിനത്തിൽ തരൂരിന്റെ വികല മലയാളം

കേരളപ്പിറവി ദിനത്തിൽ ജനങ്ങൾക്ക് നൽകിയ ആശംസാ സന്ദേശത്തിൽ ശശി തരൂർ എം.പിയുടെ വികല മലയാളം. 'ഞാനമ്മയുടെയും, പ്രതീശയുടെയും, സ്നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരളപിരാവി ആസാംസകൾ' എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.
 | 

കേരളപ്പിറവി ദിനത്തിൽ തരൂരിന്റെ വികല മലയാളം

കൊച്ചി:
കേരളപ്പിറവി ദിനത്തിൽ ജനങ്ങൾക്ക് നൽകിയ ആശംസാ സന്ദേശത്തിൽ ശശി തരൂർ എം.പിയുടെ വികല മലയാളം. ‘ഞാനമ്മയുടെയും, പ്രതീശയുടെയും, സ്‌നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ… കേരളപിരാവി ആസാംസകൾ’ എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായതിന്റെ വാർഷിക ദിനത്തിൽ എം.പി കൂടിയായ തരൂരിന്റെ മലയാള ഭാഷാ ജ്ഞാനം പലരുടെയും പരിഹാസത്തിന് കാരണമായി. തെറ്റ് മനസിലാക്കിയ ശേഷം തിരുത്തിയ സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തു. ‘നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ കേരളം ഉണ്ടാവട്ടെ. കേരള പിറവി ആശംസകൾ.’ ഇതാണ് യഥാർത്ഥത്തിൽ പറയാൻ ഉദ്ദേശിച്ചത്.

ആദ്യ ട്വീറ്റ് കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ട്വീറ്റ് വന്നത്. മലയാളത്തെ ഇങ്ങനെ പരിഹസിക്കരുതെന്നും ചിലർ തരൂരിന് ഉപദേശിക്കുന്നതും കാണാമായിരുന്നു.