വീണ്ടും തരൂരിന്റെ ട്വീറ്റ്; ഇത്തവണ കെ.പി.സി.സിക്ക് പരിഹാസം

തനിക്കെതിരെയുള്ള കെ.പി.സി.സി തീരുമാനത്തെ പരിഹസിച്ച് ശശി തരൂരിന്റെ ട്വീറ്റ്. 'തനിക്കെതിരായ കെ.പി.സി.സി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷം. പറഞ്ഞ് കേട്ടതിനപ്പുറം താൻ എഴുതിയത് എന്താണെന്ന് വായിക്കുമല്ലോ എന്ന് തരൂർ ട്വീറ്ററിൽ കുറിച്ചു.
 | 

വീണ്ടും തരൂരിന്റെ ട്വീറ്റ്; ഇത്തവണ കെ.പി.സി.സിക്ക് പരിഹാസം

കൊച്ചി: തനിക്കെതിരെയുള്ള കെ.പി.സി.സി തീരുമാനത്തെ പരിഹസിച്ച് ശശി തരൂരിന്റെ ട്വീറ്റ്. ‘തനിക്കെതിരായ കെ.പി.സി.സി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷം. പറഞ്ഞ് കേട്ടതിനപ്പുറം താൻ എഴുതിയത് എന്താണെന്ന് വായിക്കുമല്ലോ എന്ന് തരൂർ ട്വീറ്ററിൽ കുറിച്ചു.

തരൂർ മോഡിയെ പ്രശംസിച്ചെന്ന വിഷയത്തിൽ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകുമെന്ന കെ.പി.സി.സിയുടെ തീരുമാനത്തെ പരിഹസിച്ചാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് റിപ്പോർട്ട് നൽകാൻ തീരുമാനമായത്. വി.എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയാണ് തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുധീരൻ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി കേന്ദ്രനേതൃത്വം സ്വീകരിക്കണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.