മോഡിക്ക് നന്ദി പറഞ്ഞ് കൊണ്ട് തരൂരിന്റെ ട്വീറ്റ്

സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത തന്നെ അഭിനന്ദിച്ച നരേന്ദ്രമോഡിക്ക് നന്ദി പറഞ്ഞ് കൊണ്ട് ശശി തരൂരിന്റെ ട്വീറ്റ്. വിഴിഞ്ഞത്തെ ശുചീകരണത്തിന്റെ ദൃശ്യങ്ങളും ചേർത്താണ് മോഡി ട്വീറ്റ് ചെയ്തത്. മാലിന്യം കെട്ടിക്കിടക്കുന്ന പാർവതി പുത്തനാർ കനാൽ ശുചീകരിക്കാൻ മോഡിയുടെ സഹായം തരൂർ ആവശ്യപ്പെട്ടു. ശുചീകരണത്തിന് കൂടുതൽ പണം കേന്ദ്രസർക്കാർ അനുവദിക്കണമെന്നും തരൂർ അഭ്യർത്ഥിച്ചു.
 | 

തിരുവനന്തപുരം: 

മുൻ സർക്കാറിന്റെ പദ്ധതിയാണ് സ്വച്ഛ് ഭാരതെന്നും വിഴിഞ്ഞം വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ താൻ രാഷ്ട്രീയവും നോക്കിയിട്ടില്ലെന്നും തരൂർ വീഡിയോയിലൂടെ വ്യക്തമാക്കി. വിഴിഞ്ഞം നഗരം ശുചീകരിച്ച ശേഷവും അതിന് മുമ്പുമുള്ള ചിത്രങ്ങളും തരൂർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.