പാസ്റ്ററെ ജീവനോടെ ചുട്ടെന്ന ഫേസ്ബുക്ക് പോസ്റ്റ്; സിബി മലയിൽ മാപ്പ് പറഞ്ഞു

നേപ്പാളിൽ ക്രിസ്ത്യൻ മതപ്രചാരകനെ ജീവനോടെ ചുട്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സിബി മലയിൽ മാപ്പ് പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് ക്ഷമാപണം.
 | 

പാസ്റ്ററെ ജീവനോടെ ചുട്ടെന്ന ഫേസ്ബുക്ക് പോസ്റ്റ്; സിബി മലയിൽ മാപ്പ് പറഞ്ഞു
കൊച്ചി:
നേപ്പാളിൽ ക്രിസ്ത്യൻ മതപ്രചാരകനെ ജീവനോടെ ചുട്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സിബി മലയിൽ മാപ്പ് പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് ക്ഷമാപണം.

ഏഴാം തീയതിയായിരുന്ന വിവാദമായ പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിച്ചത്. ഒരു കൽക്കുരിശിൽ അർദ്ധനഗ്നനായ മനുഷ്യനെ കെട്ടിയിട്ട നിലയിലുള്ള ചിത്രമായിരുന്ന പോസ്റ്റിനൊപ്പമുണ്ടായിരുന്നത്. അയാളുടെ കാലുകളിൽ തീ കൊളുത്തിയ നിലയിലുമായിരുന്നു. നേപ്പാളിൽ മതപ്രചരണം നടത്തിയ ക്രിസ്ത്യൻ മിഷണറിയെ ജീവനോടെ കത്തിക്കുന്നു എന്നതായിരുന്നു ഇതോടൊപ്പമുള്ള കുറിപ്പ്. വിശദാംശങ്ങളൊന്നും തേടാതെ സിബി മലയിൽ ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതോടെ ചിത്രത്തിനെതിരെ ചിലർ രംഗത്ത് വന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവെന്നായിരുന്നു ഇവരുടെ ആരോപണം. ഇതിന് തക്കതായ തെളിവുകളും ഇവർ കൊണ്ടു വന്നു. ഇക്വഡോറിൽ ഒരു കള്ളനെ പിടികൂടിയ ജനക്കൂട്ടം ജീവനോടെ അയാളെ കത്തിക്കുന്നതായിരുന്നു ചിത്രം. ഇക്കാര്യം വാർത്തയായി വന്ന അന്തർദേശീയ മാധ്യമമായ ഡെയ്‌ലി മെയിലിന്റെ ലിങ്കുകൾ സിബി മലയിലിനെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

സിബിമലയിൽ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ അനുയായികൾ രംഗത്തെത്തിയതോടെ കാര്യങ്ങളുടെ സ്ഥിതി മാറി. ഇതോടെ നേരത്തെയുള്ള പോസ്റ്റ് തെറ്റാണെന്ന് സമ്മതിച്ച് മാപ്പ് പറയാൻ സിബി മലയിൽ നിർബന്ധിതനാകുകയായിരുന്നു.

സിബി മലയിലിന്റെ പോസ്റ്റ്


ഡെയ്‌ലി മെയിലിൽ വന്ന വാർത്ത ഈ ലിങ്കിൽ വായിക്കാം