ജയലളിതയെ അനുകൂലിച്ച് സിന്ധു ജോയി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് സിന്ധു ജോയി. ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് വേണ്ടി പലതും ചെയ്യാൻ കഴിഞ്ഞ മുഖ്യമന്ത്രിയാണ് ജയലളിതയെന്നും അവർ ഭരണത്തിലേക്ക് മടങ്ങി വരാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിന്ധു ജോയി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
 | 

 ജയലളിതയെ അനുകൂലിച്ച് സിന്ധു ജോയി

കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് സിന്ധു ജോയി. ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് വേണ്ടി പലതും ചെയ്യാൻ കഴിഞ്ഞ മുഖ്യമന്ത്രിയാണ് ജയലളിതയെന്നും അവർ ഭരണത്തിലേക്ക് മടങ്ങി വരാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിന്ധു ജോയി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:
ജയലളിതയ്‌ക്കെതിരായ പോസ്റ്റുകൾ ഫേസ്ബുക്കിൽ നിരന്നു കഴിഞ്ഞു…അല്ലെങ്കിലും ഒരാൾ വീഴുമ്പോൾ ആണല്ലോ എല്ലാവർക്കും കുത്തി രസിക്കാൻ ഏറെ ഇഷ്ടം… പ്രത്യേകിച്ചു ഒരു സ്ത്രീ കൂടി ആകുമ്പോൾ. ഒരു ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് വേണ്ടി പലതും ചെയ്യാൻ കഴിഞ്ഞ ഒരു മുഖ്യമന്ത്രി തന്നെയാണ് ജയലളിത. അതിശക്തയായ വനിത. സ്ത്രീ ശാക്തികരണതിന്റെ പ്രതീകം. തീർച്ചയായും അവർ ഭരണത്തിലേക്ക് മടങ്ങി വരട്ടേ എന്ന് ആഗ്രഹിക്കുന്നു. ആർക്ക് എന്ത് തോന്നിയാലും കുഴപ്പം ഇല്ല ഞാൻ അതീവ ദുഖിത ആണ്…. — feeling sad.