കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി നായയുടെ പോരാട്ടം വിഫലം; വീഡിയോ

കുഞ്ഞുങ്ങളെ കൊല്ലാനെത്തിയ മൂര്ഖനുമായ നായ നടത്തിയ വിഫല ശ്രമത്തിന്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ആയിട്ടുള്ള നായയുടെ കൂട്ടിലേക്ക് പാമ്പ് കടന്നുവന്നതാണ് കുഴപ്പമുണ്ടാക്കിയത്.
 | 

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി നായയുടെ പോരാട്ടം വിഫലം; വീഡിയോ

ഭുവ്‌നേശ്വര്‍: കുഞ്ഞുങ്ങളെ കൊല്ലാനെത്തിയ മൂര്‍ഖനുമായ നായ നടത്തിയ വിഫല ശ്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ആയിട്ടുള്ള നായയുടെ കൂട്ടിലേക്ക് പാമ്പ് കടന്നുവന്നതാണ് കുഴപ്പമുണ്ടാക്കിയത്.

കുഞ്ഞുങ്ങളെ കൊത്താന്‍ ശ്രമിക്കുന്ന പാമ്പിനെ തടയുന്നതിനായി നായ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 5 കുട്ടികളില്‍ നാല് പേരും പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടു. പിന്നീട് സമീപവാസികള്‍ പാമ്പ് പിടുത്തക്കാരനെ കൊണ്ടുവന്നാണ് നായയെയും ബാക്കിയുള്ള ഒരു കുട്ടിയെയും രക്ഷിക്കുന്നത്. പിടികൂടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പാമ്പ് നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ പാമ്പ് പിടുത്തക്കാരന് ജോലി എളുപ്പമായിരുന്നില്ല. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു.

വീഡിയോ കാണാം.