സോഷ്യൽ മീഡിയയിലും ആംആദ്മി തരംഗം

കൊച്ചി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ സോഷ്യൽ മീഡിയയും ആപ് തരംഗത്തിലേക്ക്. ആദ്യഫലങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ നിരവധി മോഡി വിരുദ്ധ പോസ്റ്റുകളാണ് വന്നത്. സോഷ്യൽ മീഡിയ കേജരിവാളിന് വീര പരിവേഷമാണ് നൽകുന്നതെങ്കിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, കിരൺ ബേദി, സോണിയാ ഗാന്ധി എന്നിവർ പരിഹസിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സാറാ ജോസഫ് പ്രിയപ്പെട്ട ആം ആദ്മി പ്രവർത്തകരേ… പാട്ട് പാടൂ…
 | 

സോഷ്യൽ മീഡിയയിലും ആംആദ്മി തരംഗം
കൊച്ചി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ സോഷ്യൽ മീഡിയയും ആപ് തരംഗത്തിലേക്ക്. ആദ്യഫലങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ നിരവധി മോഡി വിരുദ്ധ പോസ്റ്റുകളാണ് വന്നത്. സോഷ്യൽ മീഡിയ കേജരിവാളിന് വീര പരിവേഷമാണ് നൽകുന്നതെങ്കിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, കിരൺ ബേദി, സോണിയാ ഗാന്ധി എന്നിവർ പരിഹസിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

സാറാ ജോസഫ്

പ്രിയപ്പെട്ട ആം ആദ്മി പ്രവർത്തകരേ… പാട്ട് പാടൂ… നൃത്തം ചെയ്യൂ…..

ആഷിഖ് അബു

എല്ലാവരേയും എക്കാലവും പറ്റിക്കാൻ കഴിയില്ലെന്ന് വീണ്ടും ഡൽഹി തെളിയിക്കുന്നു. സത്യത്തിന്റെ വെളിച്ചം പരക്കുന്നു. ജനാധിപത്യം ശക്തി തെളിയിക്കുന്നു. പുതിയ രാഷ്ട്രീയധാരക്ക് അഭിവാദ്യങ്ങൾ.

വി.കെ ആദർശ് (സോഷ്യൽ മീഡിയ നിരീക്ഷകൻ)

ഇന്ത്യൻ ജനാധിപത്യം അങ്ങനെയാണ്, അതിന്റെ ചെപ്പിലൊളിപ്പിച്ച് വച്ചിരിക്കുന്നത് കൗതുകം മാത്രമല്ല ചില അത്ഭുതങ്ങളുമാണ്.

ഇ. സനീഷ് (മാധ്യമപ്രവർത്തകൻ )

മനുഷ്യൻ ജന്മനാ നന്മയുള്ളവനാണ് എന്ന ധാരണ ആദ്യമായും, എന്നെന്നേക്കുമായും ഇല്ലാതായത് 2002ലായിരുന്നു. എംജി സർവ്വകലാശായുടെ ഹോസ്റ്റലിലിരുന്ന് പേടിയോടെയും ഭാവിയെക്കുറിച്ചുള്ള ആകുലതയോടെയും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരുന്നത് ഓർക്കുന്നു. മനുഷ്യന് മനുഷ്യരോട് ഇങ്ങനെ പെരുമാറാനാകും, മതം അതിന് അടിസ്ഥാനപ്രേരകമാകും, ആ മതസാമുദായികതയെ അതിക്രൂരമായി രാഷ്ട്രീയവിജയം നേടാൻ ഉപയോഗിക്കുന്ന നരകപ്പിശാചുക്കൾ ഉണ്ടാകും എന്നൊക്കെ തിരിച്ചറിവിലേക്ക് വന്നത് അന്നൊക്കെ മുതലാണ്. പത്തിരുപത്തിരണ്ട് വയസ്സു വരെ ശുഭാപ്തിവിശ്വാസിയായിരുന്ന, പിന്നീടിക്കാലം വരെ അതാകാൻ കഴിയാതിരുന്ന ഒരാൾ സംശയങ്ങളോടെ ആണെങ്കിലും സന്തോഷം ഇതിനാൽ ലോകത്തെ അറിയിച്ച് കൊള്ളുന്നു.

ജിഷ എലിസബത്ത് (മാധ്യമപ്രവർത്തക)

ജനം കഴുതയല്ലെന്നു തെളിയിക്കുന്ന അപൂർവ്വം ചരിത്ര നിമിഷങ്ങൾ ! അരവിന്ദ് കേജ്രിവാളിനെ പണ്ട് എതിർത്തിരുന്നു! ഇപ്പോൾ അഭിനന്ദിക്കുന്നു ! അധികാര മത്തില്ലാതെ ഭരിക്കാൻ കഴിയട്ടെ എന്ന് ആശംസ ! അധികാരം തലയ്ക്കു പിടിച്ച ഞാഞ്ഞൂല് കുഞ്ഞുങ്ങൾ കണ്ണ് തുറന്നു കാണട്ടെ ! ജനമാണ് പരമാധികാരി എന്ന് തിരിച്ചറിഞ്ഞാൽ നന്ന് ! ഇല്ലെങ്കിൽ ഇനിയുള്ള കാലം ‘അച്ചേ ദിൻ ‘ ഉപജ്ഞാതാവും അനുയായികളും വെള്ളം കുടിക്കേണ്ടി വരും !

കിരൺ തോമസ് (സോഷ്യൽ മീഡിയ നിരീക്ഷകൻ)

ഏഷ്യനെറ്റിൽ എംജി രാധാകൃഷൻ മാത്രമല്ല മറ്റ് പല ചാനലുകളിൽ പല നിരീക്ഷകരും ഒരുപോലെ പറഞ്ഞ ഒരു കാര്യം ഉണ്ട്, തീവ്ര വലതുപക്ഷ നയങ്ങൾക്ക് എന്നും ഇന്ത്യയിൽ മദ്ധ്യവർഗ്ഗത്തിന്റെ കൈയടി കിട്ടിയിട്ടുണ്ടെങ്കിലും അവസാനം ഇന്ത്യയിലെ ദരിദ്രർ അതിന് തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി കിട്ടിയിട്ടുണ്ട് എന്നാണ്. നയങ്ങൾ പൊളിച്ചെഴുതി ജനപക്ഷ നയങ്ങളിലേക്ക് തിരിച്ച് വന്നപ്പോഴാണ് കോൺഗ്രസ് വീണ്ടും 2004 ഇൽ അധികരത്തിലേക്ക് തിരിച്ച് വന്നത്, എന്നാൽ 2009 ഇൽ വീണ്ടും ജയിച്ചപ്പോൾ അവർ വന്ന വഴി മറന്നു. ലൂയി പതിനാലാമന്റെ ഭാര്യ ബ്രഡില്ല എങ്കിൽ കേക്ക് കഴിക്കൂ എന്ന് പറഞ്ഞത് പോലെ ഗ്യാസില്ലെങ്കിൽ വിറക് കത്തിക്കൂ എന്ന് മൻമോഹൻ സിങ്ങ് പറഞ്ഞപ്പോൾ കാൽചുവട്ടിലെ മണൺ ഒലിച്ച് പോകുമെന്ന് ഓർത്തില്ല.

അത് തന്നെയാണ് മോദിജിക്ക് സംഭവിക്കുന്നത്, ക്രൂഡ് വില കുറയുമ്പോൾ അതിന്റെ ബെനഫിറ്റ് നൽകാതെ ടാക്‌സ് കൂട്ടി ധനക്കമ്മി കുറക്കുമെന്നൊക്കെ പറഞ്ഞാൽ അത് എളുപ്പം മനസിലാകുന്ന കാര്യമല്ല എന്നും വില കൂടുമ്പോൾ ഒരു സ്‌നേഹവും ആരും കാണിക്കുന്നില്ലല്ലോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ഇന്ത്യ അമേരിക്ക അല്ല എന്നെങ്കിലും വലതുപക്ഷക്കാരെ ആരെങ്കിലും പറഞ്ഞ് പഠിപ്പിക്കേണ്ടി ഇരിക്കുന്നു. ഇല്ലെങ്കിൽ അടിസ്ഥാന വർഗ്ഗം ഇങ്ങനെ തിരിച്ചടി നൽകും . അവർക്ക് സ്റ്റോക്ക് മാർക്ക്റ്റ് പ്രൈസ് ഉയർന്നാലോ ക്രഡിറ്റ് റേറ്റിങ്ങ് ഉയർന്നാലോ , ധനക്കമ്മി കുറഞ്ഞാലൊ ഒന്നും ഒരു കാര്യവും ഇല്ല കാരണം ഇത് ഇന്ത്യാണ്.

വിപിൻ പാണപ്പുഴ (മാധ്യമപ്രവർത്തകൻ )

ദില്ലി ശരിക്കും, ഇന്ത്യയുടെ ‘തല’സ്ഥാനമായത് ഇപ്പോഴാ..!!!