മാണി സാറിന് മണിയോർഡറും

അഴിമതി ആരോപണങ്ങളിൽപ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് ഓൺലൈൻ കൂട്ടായ്മകളുടെ വക മണിയോർഡർ പ്രവാഹം. മാണിയുടെ വീടായ പാലയിലെ വലപ്പാട് കരിങ്കോഴക്കൽ വീട്ടിലേക്കാണ് 10 രൂപ മുതൽ മണിയോർഡർ അയക്കുന്നത്.
 | 

മാണി സാറിന് മണിയോർഡറും
കൊച്ചി:
അഴിമതി ആരോപണങ്ങളിൽപ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് ഓൺലൈൻ കൂട്ടായ്മകളുടെ വക മണിയോർഡർ പ്രവാഹം. മാണിയുടെ വീടായ പാലയിലെ വലപ്പാട് കരിങ്കോഴക്കൽ വീട്ടിലേക്കാണ് 10 രൂപ മുതൽ മണിയോർഡർ അയക്കുന്നത്. നിരവധി പേരാണ് വിവിധയിടങ്ങളിൽ നിന്ന് മാണിയുടെ അഡ്രസിലേക്ക് പണം അയ്ക്കുന്നത്. സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ലാസർ ഷൈൻ നേതൃത്വം കൊടുക്കുന്ന സംഘമാണ് പ്രതിഷേധത്തിന് പിന്നിൽ.

മാണി സാറിന് മണിയോർഡറും
‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’ സംവിധായകൻ ആഷിക് അബുവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് #entevaka500 എന്ന ഹാഷ് ടാഗ് നിലവിൽ വരികയും നിരവധിപേർ ഈ പരിഹാസത്തെ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ഇതേതത്തുടർന്ന് ലാസർ ഷൈന്റെ നേതൃത്വത്തിലുള്ള സംഘം മണി ഓർഡർ അയക്കൽ സമരം ആരംഭിച്ചത്.

മാണിസാറിന് ആഷിക് അബുവിന്റെ പരിഹാസം; ‘എന്റെ വക 500′