‘#വായമൂടെടാ പിസി’; അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എല്‍.എ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ കാംപെയിന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് പീഡിപ്പിച്ചുവെന്ന് പരാതിയ നല്കിയ കന്യാസ്ത്രീയെയും സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളെയും അപമാനിച്ച എം.എല്.എ പി.സി ജോര്ജിനെതിരെ സോഷ്യല് മീഡിയ കാംപെയിന്. പി.സി ജോര്ജ്ജിന്റെ വായ മൂടാന് സെല്ലോടേപ്പുകള് അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന് നടത്തുന്നത്. എന്വലപ്പിനു മുകളില് വായ മൂടെടാ പിസി എന്ന ഹാഷ്ടാഗ് എഴുതിയാണ് ടേപ്പുകള് അയക്കുക.
 | 

‘#വായമൂടെടാ പിസി’; അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എല്‍.എ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ കാംപെയിന്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതിയ നല്‍കിയ കന്യാസ്ത്രീയെയും സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളെയും അപമാനിച്ച എം.എല്‍.എ പി.സി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയ കാംപെയിന്‍. പി.സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. എന്‍വലപ്പിനു മുകളില്‍ വായ മൂടെടാ പിസി എന്ന ഹാഷ്ടാഗ് എഴുതിയാണ് ടേപ്പുകള്‍ അയക്കുക.

അധിക്ഷേപ പ്രസ്താവന നടത്തിയ പി.സി ജോര്‍ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കന്യാസ്ത്രീകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തി നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയ ജനപ്രതിനിധിയാണ് ജോര്‍ജ്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നായിരുന്നു ജോര്‍ജ് ഇന്നലെ നടത്തിയ പരാമര്‍ശം. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പി.സി.ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അധിക്ഷേപ പരാമര്‍ശങ്ങളില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു.