Tuesday , 16 October 2018
News Updates

കല്ലില്‍ എഡിച്ച് വിക്ലങ്കനായ തുമ്പി; ഫിറ്റ്‌നസ് ചാലഞ്ചില്‍ നരേന്ദ്ര മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചാലഞ്ച് വീഡോയോയെ ട്രോളി സോഷ്യല്‍ മീഡിയ. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ചലഞ്ച് ചെയ്ത് നരേന്ദ്ര മോഡി പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയ പരിഹാസത്തിന് കാരണമായിരിക്കുന്നത്. മോഡിയുടെ ചലഞ്ചിനെ കുമാരസ്വാമിയും നേരത്തെ ട്രോളിയിരുന്നു. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങി വെച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് മോഡിയെ ചലഞ്ച് ചെയ്തത്. മോഡി കുമാരസ്വാമിയെയും ചലഞ്ച് ചെയ്തു.

”എന്റെ ആരോഗ്യം സംബന്ധിച്ച് താങ്കള്‍ക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ഫിസിക്കല്‍ ഫിറ്റ്‌നസ് എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മില്ലും എന്റെ ഡെയ്‌ലി വര്‍ക്കൗട്ടിന്റെ ഭാഗവുമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ ഡവലപ്‌മെന്റ് ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു” എന്നായിരുന്നു കുമാരസ്വാമി നല്‍കിയ മറുപടി.

കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതും ഒരു കല്ലിനു മുകളില്‍ കിടന്നും ഇരുന്നും വ്യായാം ചെയ്യുന്നതുമായ വീഡിയോ ആണ് മോഡി പോസ്റ്റ് ചെയ്തത്.

ട്രോളുകള്‍ കാണാം..

DONT MISS