സുഭാഷ് ചന്ദ്രന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് യുവതി; ദളിത് വിരുദ്ധനായ എഴുത്തുകാരനെന്നും ആരോപണം

പ്രമുഖ എഴുത്തുകാരന് വംശീയമായി അധിക്ഷേപിച്ചതായി യുവതി. അലീന എന്ന യുവതിയാണ് സോഷ്യല് മീഡിയ വഴി സുഭാഷ് ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. തിരൂര് വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില് വെച്ച് എന്നെ നോക്കി പറഞ്ഞ റെയ്സിസ്റ്റ് കമന്റ് ഇപ്പോഴും ഓര്മയുണ്ട് അലീന പറയുന്നു. രാത്രി എല്ലാവരും സ്വയം പരിചയപ്പെടുത്തുകയായാരുന്നു. ഞാന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് കറന്റ് പോയി. അപ്പോ ഒന്നുരണ്ടുപേര് ഫോണ് ഫ്ളാഷ് ഓണാക്കി. അന്നേരം അങ്ങേര് പറയുവാ ഇവിടൊള്ള മുഴുവന് പേരും ടോര്ച്ചടിച്ചാലും ഇവളെ കാണാന് പറ്റൂലാന്ന്. പിന്നവിടെ കൂട്ടച്ചിരി ആയിരുന്നുവെന്ന് അലീന വിവരിക്കുന്നു.
 | 

സുഭാഷ് ചന്ദ്രന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് യുവതി; ദളിത് വിരുദ്ധനായ എഴുത്തുകാരനെന്നും ആരോപണം

കൊച്ചി: പ്രമുഖ എഴുത്തുകാരന്‍ വംശീയമായി അധിക്ഷേപിച്ചതായി യുവതി. അലീന എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ വഴി സുഭാഷ് ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. തിരൂര് വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ വെച്ച് എന്നെ നോക്കി പറഞ്ഞ റെയ്‌സിസ്റ്റ് കമന്റ് ഇപ്പോഴും ഓര്‍മയുണ്ട് അലീന പറയുന്നു. രാത്രി എല്ലാവരും സ്വയം പരിചയപ്പെടുത്തുകയായാരുന്നു. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കറന്റ് പോയി. അപ്പോ ഒന്നുരണ്ടുപേര് ഫോണ്‍ ഫ്‌ളാഷ് ഓണാക്കി. അന്നേരം അങ്ങേര് പറയുവാ ഇവിടൊള്ള മുഴുവന്‍ പേരും ടോര്‍ച്ചടിച്ചാലും ഇവളെ കാണാന്‍ പറ്റൂലാന്ന്. പിന്നവിടെ കൂട്ടച്ചിരി ആയിരുന്നുവെന്ന് അലീന വിവരിക്കുന്നു.

ദളിത് വിരുദ്ധനായ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രനെന്നും അലീന ആരോപണം ഉന്നയിക്കുന്നുണ്ട്. ‘നായര്‍ പുരുഷന് ഒരാമുഖം’ എന്ന നോവല്‍ ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് അലീന ചൂണ്ടിക്കാണിക്കുന്നു. ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സുഭാഷ് ചന്ദ്രന്‍ ഒരു പന്ന എഴുത്തുകാരന്‍ മാത്രം ആരുന്നേല്‍ ഞാന്‍ ക്ഷമിച്ചേനേ. ഈ ലോകത്ത് എന്തോരം അഴുക്ക് എഴുത്തുകാര്‍ ഒണ്ട്. തിരൂര് വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ അങ്ങേര് എന്നെ നോക്കി പറഞ്ഞ റെയ്‌സിസ്റ്റ് കമന്റ് ഇപ്പോഴും ഓര്‍മയുണ്ട്. രാത്രി എല്ലാവരും self introduction നടത്തുകയാരുന്നു. ഞാന്‍ inrtoduce ചെയ്‌തോണ്ടിരുന്നപ്പോ കറന്റ് പോയി. അപ്പോ ഒന്നുരണ്ടുപേര് ഫോണ്‍ ഫ്‌ലാഷ് ഓണാക്കി. അന്നേരം അങ്ങേര് പറയുവാ ഇവിടൊള്ള മുഴുവന്‍ പേരും ടോര്‍ച്ചടിച്ചാലും ഇവളെ കാണാന്‍ പറ്റൂലാന്ന്. പിന്നവിടെ കൂട്ടച്ചിരി ആരുന്ന്.

അയാളുടെ ‘നായര്‍ പുരുഷന് ഒരാമുഖം’ എന്നൊരൊറ്റ നോവലിലെ സ്ത്രീവിരുദ്ധതേം ദളിത് വിരുദ്ധതേം മാത്രം മതിയല്ലോ അയാളെ എല്ലാ ഇടങ്ങളില്‍ നിന്നും ചവിട്ടിപ്പുറത്താക്കാന്‍. അതെങ്ങനാ, മലയാളസാംസ്‌കാരികതേടെ തലപ്പത്തിരിക്കാന്‍ ഇങ്ങേരെ പോലുള്ളോരാണല്ലോ ശരിക്കും മാച്ച്. അപ്പപ്പിന്നെ ആരോട് പറയാന്‍.. ആര് കേള്‍ക്കാന്‍..