ഇന്റർനെറ്റിൽ മോഡിയേക്കാൾ ആരാധകർ സണ്ണി ലിയോണിന്

2014ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിനെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തള്ളിയാണ് സണ്ണി ലിയോൺ ഗൂഗിളിന്റെ തെരച്ചിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് സണ്ണി ലിയോണിനെ ഇന്ത്യക്കാർ തെരഞ്ഞുപിടിച്ച് മുന്നിൽ എത്തിക്കുന്നത്.
 | 

ഇന്റർനെറ്റിൽ മോഡിയേക്കാൾ ആരാധകർ സണ്ണി ലിയോണിന്

ന്യൂഡൽഹി: 2014ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിനെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തള്ളിയാണ് സണ്ണി ലിയോൺ ഗൂഗിളിന്റെ തെരച്ചിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് സണ്ണി ലിയോണിനെ ഇന്ത്യക്കാർ തെരഞ്ഞുപിടിച്ച് മുന്നിൽ എത്തിക്കുന്നത്.

താര പരിവേഷം ഏറെയുള്ള പ്രധാനമന്ത്രി രണ്ടാം സ്ഥാനത്താണുള്ളത്. സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികളെ പിന്തള്ളി രാഷ്ട്രീയ മേഖലയിൽ നിന്നും ഒരാൾ പട്ടികയിൽ മുൻനിരയിൽ ഇടംപിടിക്കുന്നത് സാധാരണമല്ലെന്ന് ഗൂഗിൾ പറഞ്ഞു.

ബോളിവുഡ് നടൻ സൽമാൻഖാൻ മോദിക്ക് പിന്നിൽ മൂന്നാമതാണ്. കത്രീന കൈഫ്, ദീപിക പദുക്കോൺ എന്നിവർക്ക് അഞ്ചും ആറും സ്ഥാനങ്ങളാണുള്ളത്. ഷാരൂഖ് ഖാൻ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആലിയ ഭട്ടിനും, പ്രിയങ്ക ചോപ്രയ്ക്കും പിന്നിലാണ് ഷാരൂഖ്. പൂനം പാണ്ഡെ, വിരാട് കോഹ്‌ലി എന്നിവരാണ് ഗൂഗിൾ തെരച്ചിൽ പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. അതേസമയം സച്ചിൻ തെണ്ടുൽക്കറിന് ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞില്ല.

സണ്ണി ലിയോൺ മുഖ്യവേഷത്തിൽ എത്തിയ രാഗിണി എംഎംഎസ് 2 ആണ് കൂടുതൽ ആളുകളും ഗൂഗിളിൽ ഇടിച്ച് കയറി തെരഞ്ഞ സിനിമ. ജയ് ഹോ, ഹാപ്പി ന്യൂ ഇയർ, ബാങ് ബാങ് എന്നീ ചിത്രങ്ങളും ആളുകൾ ഏറെ തെരഞ്ഞ ചിത്രങ്ങളാണ്. ബോക്‌സ് ഓഫീസിൽ ഹിറ്റായ ഋതിക്-കത്രീന ജോഡികളുടെ ബാങ് ബാങിലെ ടൈറ്റിൽ സോങ്ങും ഹണി സിങ്ങിന്റെ ബ്ലൂ ഐസുമാണ് കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പാട്ടുകൾ.