ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് മിസോറാം ഗവര്ണറായി സ്ഥാനമേറ്റ ശേഷം ട്രോളന്മാരുടെ കണ്ണുകള് ഏക ബിജെപി എം.എല്.എ ആയ ഒ. രാജഗോപാലിന്റെ നിയമസഭയിലെ ചോദ്യങ്ങളിലാണ്. പലതവണ ചോദ്യങ്ങള് ചോദിച്ച് വെട്ടിലായ വ്യക്തിയാണ് രാജഗോപാല്. ചോദ്യം ചോദിക്കാത്ത എംപിയായി റെക്കോര്ഡ് സുരേഷ് ഗോപിക്കാണെന്നും മണ്ടന് ചോദ്യങ്ങളുടെ റെക്കോര്ഡ് രാജഗോപാലിനാണെന്നും ട്രോളന്മാര് പറയുന്നു.
 | 

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

കൊച്ചി: ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം ട്രോളന്മാരുടെ കണ്ണുകള്‍ ഏക ബിജെപി എം.എല്‍.എ ആയ ഒ. രാജഗോപാലിന്റെ നിയമസഭയിലെ ചോദ്യങ്ങളിലാണ്. പലതവണ ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലായ വ്യക്തിയാണ് രാജഗോപാല്‍. ചോദ്യം ചോദിക്കാത്ത എംപിയായി റെക്കോര്‍ഡ് സുരേഷ് ഗോപിക്കാണെന്നും മണ്ടന്‍ ചോദ്യങ്ങളുടെ റെക്കോര്‍ഡ് രാജഗോപാലിനാണെന്നും ട്രോളന്മാര്‍ പറയുന്നു.

രാജഗോപാലിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍

ചോദ്യം നം. 2443

12.06.2018

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ

മറുപടി : ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ചോദ്യം നം. 935

06.06.2018

നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ

മറുപടി : നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല.

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ചോദ്യം നം. 3659

15.03.2018ല്‍

2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചു; മുഴുവന്‍ തുകയും ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കാമോ; (ബി) കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ

മറുപടി : 2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല .

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ചോദ്യം നം. 1230

02.05.2017

(സി)കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കിയിട്ടും ഈ പദ്ധതി (മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) നടപ്പിലാക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ഡി) എന്തുകൊണ്ടാണു ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാതെ വന്നത് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ

മറുപടി : 2016-2017 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിനു അര്‍ഹതപ്പെട്ട ഫണ്ട് കേന്ദ്രം മുഴുവനായി നല്‍കിയിരുന്നില്ല. 2016-2017 സാമ്പത്തികവര്‍ഷം 2438.62 കോടിരൂപയാണു കേന്ദ്രവിഹിതമായി ലഭ്യമാകേണ്ടിയിരുന്നത്. എന്നാല്‍ 1582.48 കോടിരൂപയാണു കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ലഭിച്ചത്. ബാക്കിവിഹിതം ലഭിക്കുന്നതിനായി 18-01-2017 നു പ്രൊപ്പോസല്‍ നല്‍കിയിരുന്നെങ്കിലും ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന്, 2107-2018 സാമ്പത്തികവര്‍ഷത്തിലെ ആദ്യവാരത്തില്‍ കുടിശ്ശികയും നടപ്പുവര്‍ഷത്തെ ചെലവിനാവശ്യമായ തുകയും ഒന്നിച്ചാവശ്യപ്പെട്ടെങ്കിലും ആകെ ലഭ്യമായത് 167.30 കോടിരൂപയാണു. 2016-2017 സാമ്പത്തികവര്‍ഷത്തിലെ വേതനക്കുടിശികയിനത്തില്‍ മാത്രം 759.43കോടിരൂപ കേന്ദ്രവിഹിതം ലഭിക്കേണ്ടതാണ്.

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ചോദ്യം നം. 1315

02.05.2017

ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എങ്കില്‍ ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ ബി) ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേനയാണോ പെന്‍ഷന്‍ നല്‍കുന്നത്; വ്യക്തമാക്കുമോ സി) പ്രസ്തുത പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണു; ഇതിനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണു; ഈ പെന്‍ഷനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണ്; ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന്

മറുപടി : ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷക്ഷേമവകുപ്പ് മുഖേന നടപ്പിലാക്കിവരുന്നില്ല.

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!

ചോദ്യം നം. 4166 .

17.05.2017

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയ്ക്ക് ഫീസ് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്ന് വിശദമാക്കുമോ

മറുപടി : ലാവ്ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ല.

ട്രോളന്മാരുടെ പ്രിയപ്പെട്ട രാജഗോപാലിന്റെ നക്ഷത്ര ചിഹ്നങ്ങളിടാത്ത ചോദ്യങ്ങള്‍ ഇവയാണ്!