കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല

രാജ്യസഭാ സീറ്റ് മാണി കോണ്ഗ്രസിന് നല്കാന് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചതോടെ വിമര്ശനവുമായി എത്തിയ കോണ്ഗ്രസിലെ യുവ നേതാക്കള്ക്ക് ട്രോളന്മാരുടെ പൊങ്കാല. വി.ടി. ബല്റാം, ഹൈബി ഈഡന്, ഷാഫി പറമ്പില് തുടങ്ങിയവര്ക്ക് നേരെയാണ് പ്രധാനമായും പരിഹാസം. രാജ്യസഭാ സീറ്റ് മുതിര്ന്ന നേതാവായ പി.ജെ. കുര്യന് നല്കരുതെന്ന് പരസ്യമായ അഭിപ്രായം പ്രകടിപ്പിച്ച യുവ നേതാക്കളാണ് മൂവരും. പി.ജെ കുര്യനെ മാറ്റുന്ന കാര്യം പരിഗണിച്ചെങ്കിലും സീറ്റിലേക്ക് യുവ നേതൃത്വത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടവരെ പാര്ട്ടി തള്ളി.
 | 

കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല

കൊച്ചി: രാജ്യസഭാ സീറ്റ് മാണി കോണ്‍ഗ്രസിന് നല്‍കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചതോടെ വിമര്‍ശനവുമായി എത്തിയ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്ക് ട്രോളന്മാരുടെ പൊങ്കാല. വി.ടി. ബല്‍റാം, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്ക് നേരെയാണ് പ്രധാനമായും പരിഹാസം. രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവായ പി.ജെ. കുര്യന് നല്‍കരുതെന്ന് പരസ്യമായ അഭിപ്രായം പ്രകടിപ്പിച്ച യുവ നേതാക്കളാണ് മൂവരും. പി.ജെ കുര്യനെ മാറ്റുന്ന കാര്യം പരിഗണിച്ചെങ്കിലും സീറ്റിലേക്ക് യുവ നേതൃത്വത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടവരെ പാര്‍ട്ടി തള്ളി.

യുവതുര്‍ക്കികള്‍ ഫെയിസ്ബുക്ക് പുലികള്‍ മാത്രമാണെന്നും പാര്‍ട്ടിയില്‍ യാതൊരു തീരുമാനം എടുക്കാനും കഴിവില്ലാത്തവരാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. അതേസമയം മാണിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമാണ് രാജ്യസഭാ സീറ്റ് ധാരണയെന്നും ട്രോളന്മാര്‍ പറയുന്നു. മാണി സാറിനെ കട്ടപ്പനയിലെ ഋതിക് റോഷനായിട്ടാണ് ട്രോളന്മാര്‍ ചിത്രീകരിച്ചിരിക്കുന്നത്. സീറ്റ് തര്‍ക്കം കോണ്‍ഗ്രസിലെ സ്ഥിരം സംഭവമാണെന്നും ചിലര്‍ ചൂണ്ടാക്കാണിക്കുന്നു. എന്തായാലും സംഭവം ട്രോളന്മാര്‍ ആഘോഷമാക്കിയിട്ടുണ്ട്.

ട്രോളുകള്‍ കാണാം..

കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല കോണ്‍ഗ്രസിലെ ‘യുവതുര്‍ക്കികള്‍ക്ക്’ ട്രോളന്മാരുടെ പൊങ്കാല