ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൗദി ഗദ്ദാമ: വീഡിയോ വൈറലാകുന്നു

സൗദിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഗദ്ദാമ തന്റെ ദുരനുഭവങ്ങൾ കണ്ണീരോടെ പറയുന്ന വീഡിയോ വൈറലാവുന്നു. സ്വന്തം ഫേസ്ബുക്ക് പേജിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
 | 
ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൗദി ഗദ്ദാമ: വീഡിയോ വൈറലാകുന്നു

 

റിയാദ്: സൗദിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഗദ്ദാമ തന്റെ ദുരനുഭവങ്ങൾ കണ്ണീരോടെ പറയുന്ന വീഡിയോ വൈറലാവുന്നു. സ്വന്തം ഫേസ്ബുക്ക് പേജിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

ഫിലിപ്പീനിയായ സാറാ ഗ്രെയ്‌സ് സുരിയാഗയാണ് തന്റെ സ്വന്തം വീഡിയോ പകർത്തി പുറത്തുവിട്ടത്. സൗദി സ്വദേശിയായ ഒരാളുടെ വീട്ടിൽ കഴിയുന്ന സാറ അവിടെ അനുഭവിക്കുന്ന നരക യാതനകൾ തുറന്ന് പറയുകയാണ്. കിഴക്കൻ സൗദിയിലെ ഒരു വീട്ടിൽ താൻ കുടുങ്ങിക്കിടക്കുകയാണെന്നും തന്റെ ആരോഗ്യ നില വളരെ മോശമായി വരികയാണെന്നും ഇവർ പറയുന്നു. ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടു പോലും വീട്ടുടമ അതിന് അനുവദിക്കുന്നില്ല. ആറു ദിവസമായി തുടർച്ചയായി ചർദ്ദിക്കുകയാണെന്നും ഭക്ഷണം കഴിക്കാനുള്ള താൽപ്പര്യം നഷ്ടപ്പെട്ടുവെന്നും സാറ വിവരിക്കുന്നു

വിങ്ങിപ്പൊട്ടിക്കൊണ്ട്, താഴ്ന്ന ശബ്ദത്തിലാണ് അവർ തന്റെ വേദനകൾ പങ്കുവെയ്ക്കുന്നത്. നാട്ടിലേക്ക് പോകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ വീട്ടുടമ എല്ലാ രേഖകളും പിടിച്ചുവെച്ചിരിക്കുന്നതിനാൽ അതിന് സാധിക്കുമോയെന്ന് അറിയില്ലെന്നും സാറ വീഡിയോയിൽ പറയുന്നു.

സംഭവം ഗൗരവമായാണ് കാണുന്നതെന്നും വീഡിയോ പരിശോധിച്ചു വരുന്നതായും ആസിറിലെ പബ്ലിക് റിലേഷൻസ് ആന്റ് സോഷ്യൽ അഫയേഴ്‌സ് ഡയറക്ടർ അലി അൽ അസ്മാരി പറഞ്ഞു.