വധുവിന്റെ പേര് പേര് പുലിവാലായി; ശല്യം സഹിക്കവയ്യാതെ യുവാവ് സൈബര്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുന്നു

ഒരു കല്ല്യാണക്കത്ത് ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുമെന്ന് കോഴിക്കോട് സ്വദേശി വീബീഷ് സ്വപ്നത്തില് പോലും കരുതിയിട്ടുണ്ടാവില്ല. വധുവിന്റെ വ്യത്യസ്ഥമായ പേര് കാരണം വിബീഷിന്റെ കല്യാണക്കത്ത് സമൂഹ മാധ്യമങ്ങളില് വൈറലായിരുന്നു. ഇതേ തുടര്ന്ന് ഫോണ്വിളികള് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഫോണ്വിളിച്ച് ശല്യപ്പെടുത്തുന്നവര്ക്കെതിരെ പരാതിയുമായി സൈബര്സെല്ലിനെ സമീപിക്കാനൊരുങ്ങുകയാണ് വിബീഷ്.
 | 

വധുവിന്റെ പേര് പേര് പുലിവാലായി; ശല്യം സഹിക്കവയ്യാതെ യുവാവ് സൈബര്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുന്നു

കോഴിക്കോട്: ഒരു കല്ല്യാണക്കത്ത് ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുമെന്ന് കോഴിക്കോട് സ്വദേശി വീബീഷ് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. വധുവിന്റെ വ്യത്യസ്ഥമായ പേര് കാരണം വിബീഷിന്റെ കല്യാണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍വിളികള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ പരാതിയുമായി സൈബര്‍സെല്ലിനെ സമീപിക്കാനൊരുങ്ങുകയാണ് വിബീഷ്.

കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷിന്റെ ഭാര്യയുടെ പേര് ദ്യാനൂര്‍ഹ്നാഗിതി എന്നാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ വിവാഹ ക്ഷണക്കത്ത് വൈറലായിരുന്നു. വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കല്യാണം മാര്‍ച്ചില്‍ കഴിഞ്ഞെങ്കിലും ക്ഷണക്കത്ത് പിന്നീടാണ് വൈറലാകുന്നത്.

വധുവിന്റെ പേര് പേര് പുലിവാലായി; ശല്യം സഹിക്കവയ്യാതെ യുവാവ് സൈബര്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുന്നു

കത്ത് വൈറലായതോടെ വിബീഷും കുടുംബവും പുലിവാല് പിടിച്ചു. വീട്ടുകാരുടെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും ഭാര്യയുടെ പേരിന്റെ അര്‍ത്ഥമാണ് അറിയേണ്ടത്. ചിലര്‍ ചീത്ത വിളിക്കാനും തുടങ്ങിയതായി വിബീഷ് പറയുന്നു. ശല്യം രൂക്ഷമായതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.