വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ യാത്രക്കാര്‍ക്ക് ബാധ്യതയോ? ഗതാഗതമന്ത്രിക്ക് തുറന്ന കത്ത്

കേരളത്തിലെ എയര്പോര്ട്ടുകളില് നിന്ന് സര്വീസ് നടത്തുന്ന എ.സി. ലോഫ്ലോര് ബസുകള് യാത്രാ ക്ലേശമുണ്ടാക്കുന്നവയാണെന്ന് പരാതി. ബസുകളില് യാത്രക്കാരുടെ ലഗേജുകള് കയറ്റാന് സ്ഥല സൗകര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗതാഗതമന്ത്രിക്ക് യുവാവിന്റെ തുറന്ന കത്ത്. നബീല് എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പില് വിമാനത്താവളങ്ങില് ഓടുന്ന ലോ ഫ്ളോര് ബസുകളുടെ അശാസ്ത്രീയതയെ ചോദ്യം ചെയ്യുന്നതാണ്.
 | 
വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ യാത്രക്കാര്‍ക്ക് ബാധ്യതയോ? ഗതാഗതമന്ത്രിക്ക് തുറന്ന കത്ത്

കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്തുന്ന എ.സി. ലോഫ്‌ലോര്‍ ബസുകള്‍ യാത്രാ ക്ലേശമുണ്ടാക്കുന്നവയാണെന്ന് പരാതി. ബസുകളില്‍ യാത്രക്കാരുടെ ലഗേജുകള്‍ കയറ്റാന്‍ സ്ഥല സൗകര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗതാഗതമന്ത്രിക്ക് യുവാവിന്റെ തുറന്ന കത്ത്. നബീല്‍ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിമാനത്താവളങ്ങില്‍ ഓടുന്ന ലോ ഫ്‌ളോര്‍ ബസുകളുടെ അശാസ്ത്രീയതയെ ചോദ്യം ചെയ്യുന്നതാണ്.

സിറ്റി സര്‍വീസിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ലോഫ്‌ളോര്‍ ബസുകള്‍ കെയുആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നതിന്റെ അശാസ്ത്രീയതയെയാണ് പോസ്റ്റ് ചോദ്യം ചെയ്യുന്നത്. വിദേശത്തുനിന്ന് എത്തുന്നവരുടെ ലഗേജുകള്‍ കയറ്റാനോ ആവശ്യത്തിന് സീറ്റുകളില്ലാത്തതിനാല്‍ ആളുകള്‍ ഇതില്‍ കയറാന്‍ പലപ്പോഴും മടിക്കുകയാണ്. ഇവയ്ക്കു പകരം സാധാരണ ബസുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ആവശ്യം.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്.

പ്രിയപ്പെട്ട മന്ത്രി,

കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും കോഴിക്കോടേക്ക് KURTC ബസില്‍ യാത്ര ചെയ്തിരുന്നു. ആ യാത്രയില്‍ ചിന്തിച്ച ഏതൊരു സാധാരണകാര്‍ക്കും മനസിലാവുന്ന ചില ബേസിക്ക് കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുതട്ടെ. താങ്കളുടെ സൗകര്യപൂര്‍വ്വം KSRTC യുടെ തലപ്പത്തുള്ള IAS പോലുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥര്‍ക് പറഞ്ഞുകൊടുകാന്‍ ദയവുണ്ടാവണം

1. ഒരു റൂട്ട് ഷെഡ്യൂള്‍ ചെയ്യുബോള്‍ ആറൂട്ടിലുള്ള യാത്രക്കാരെ കുറിച്ച് അല്‍പ്പമെങ്കിലും ചിന്തികണം.

2. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരില്‍ അതികവും ഒന്ന് രണ്ട് പെട്ടി (Luggage) ഉണ്ടാവും

3. ഈ യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കുമ്പൊള്‍ അവരുടെ കൈയിലുള്ള ഈ luggage നെ കൂടി പരിഗണിച്ച് അതിനു പറ്റിയ Bus, അഥവാ കൂടുതല്‍ luggage space ഉള്ളവ ആയിരിക്കണം ഉപയോഗികേണ്ടത്.

4. നിലവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ദീര്‍ഘദുര റൂട്ടില്‍ ഓടുന്ന എല്ലാ low floor bus കളും short root / city bus നു വേണ്ടി ഡിസൈന്‍ ചെയ്തതാണ്. അതില്‍ seating capacity കുറവും standing passenger facility കൂടുതലുമാണ്.

5. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇത്തരം bus കളല്ല മറിച്ച് seating capacity കൂടുതല്‍ ഉള്ള bus കളാണ് ഉപയോഗികേണ്ടത് എന്നതൊക്കെ വളരെ അടിസ്ഥാന വിവരമല്ലേ.

6. ദീര്‍ഘദൂര യാത്രയില്‍ സീറ്റിലെങ്കില്‍ ആളുകള്‍ കയറില്ലലോ, ആപോള്‍ വെറും 32 സീറ്റുള്ള low floor റിനേകാളും 48 സീറ്റുള്ള വലിയ ബസ്സുകള്‍ ഉപയോഗിച്ചാല്‍ കുടുതല്‍ പേര്‍ കയറുകയും കളക്ഷന്‍ കൂടുകയും ചെയ്യും. ( എന്റെ കൂടെ ഫൈറ്റില്‍ ഉണ്ടായിരുന്ന കുറെ പേര്‍ രണ്ടു മണിക്കൂറില്‍ അതികം bus കാത്തിരുന്ന് ഒടുവില്‍ സീറ്റ് കിട്ടാത്തത്‌കൊണ്ട് കയറിയിട്ടില്ല).

7. പിന്നെ നമ്മുടെ നാട്ടിലെ റോഡ് കണ്ടീഷന്‍ വെച്ച് ഇത്തരം വിലക്കൂടിയ low floor bus കള്‍ ദീര്‍ഘദൂര റുട്ടില്‍ ഓടിച്ചാല്‍ എത്രകാലം ആയുസുണ്ടാവും ആ ബസ്സുകള്‍ക്ക്. (യാത്രാക്ഷീണത്തില്‍ സുഖമായി ഉറങ്ങുകയായിരുന്ന ഞാന്‍, പെട്ടെന്ന് ഞെട്ടിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപൊള്‍ ഏതൊ ഒരു ബസ്റ്റാന്റിലേക് കയറ്റിയതാണ്, അടി തട്ടി ബബ്ബറെകെ മേല്‍പോട്ട് നില്‍ക്കുന്നൂ. ഈ ബസ്സാണലൊ താമരശ്ശേരി ചുരം കയറി കല്‍പ്പറ്റയില്‍ എത്തേണ്ടത്)

പ്രിയപ്പെട്ട മന്ത്രി താങ്കള്‍ ഇതു കാണുകയാണെങ്കി എത്രയും പെട്ടെന്ന് എയര്‍പോര്‍ട്ടുകളിനിന്നും ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ലൊഫ്‌ലോര്‍ ബസ്സുകള്‍ മാറ്റി പകരം ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ ആവശ്യത്തിന് luggage space ഉള്ള ബസ്സുകളാക്കണമെന്ന് ഒരു യാത്രക്കാരന്‍ എന്ന നിലക്ക് ആവശ്യപെടുന്നു. അതിന് Volvo, Benz, Scania തുടങ്ങിയ വിലകൂടിയ വിദേശ ബ്രാന്‍ഡുകള്‍ വേണമെന്നില്ല, ഇന്ത്യന്‍ ബ്രാന്‍ഡുകളായ Tata, Ashok leyland പോലുള്ളവരുടെ താരതമ്യേന വിലകുറഞ്ഞ luxury bus കള്‍ ഉപയോഗിച്ചാലും നല്ലത്.

എന്ന് സസ്‌നേഹം,
നബീല്‍ ഏ എം.