സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉയര്‍ത്തുന്നത് ഇടതുപക്ഷം രാഷ്ട്രീയമായി മറുപടി പറയേണ്ട ചോദ്യങ്ങളെന്ന് ബല്‍റാം; പോസ്റ്റ് കാണാം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയോട് ഇടതുപക്ഷം രാഷ്ട്രീയപരമായി മറുപടി പറയണമെന്ന് കോണ്ഗ്രസ് നേതാവും തൃത്താല എം.എല്.എയുമായ വി.ടി. ബല്റാം. നാല് നടികളുടെ രാജി പ്രഖ്യാപിച്ചുകൊണ്ട് വിമണ് ഇന് സിനിമ കളക്ടീവ് പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര് ചെയ്തുകൊണ്ടാണ് എംഎല്എ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 | 

സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉയര്‍ത്തുന്നത് ഇടതുപക്ഷം രാഷ്ട്രീയമായി മറുപടി പറയേണ്ട ചോദ്യങ്ങളെന്ന് ബല്‍റാം; പോസ്റ്റ് കാണാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയോട് ഇടതുപക്ഷം രാഷ്ട്രീയപരമായി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി. ബല്‍റാം. നാല് നടികളുടെ രാജി പ്രഖ്യാപിച്ചുകൊണ്ട് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അമ്മയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ രണ്ട് വൈസ് പ്രസിഡന്റുമാരും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനപ്രതിനിധികളാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഫെയിസ്ബുക്ക് പോസ്റ്റ്. ഡബ്യൂസിസിയിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോടുള്ള നിലപാട് വ്യക്തമാക്കാന്‍ കൂടി ആവശ്യപ്പെടുന്നതാണ് കുറിപ്പ്.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘അമ്മ’യുടെ പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരേയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിനേയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ‘ഇടതുപക്ഷ’ ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആര്‍ജ്ജവമുള്ള ഈ സ്ത്രീകള്‍ ചോദിക്കുന്നത്.