ഫേസ്ബുക്കിൽ കൂടുതൽ ലൈക്ക് നേടാൻ ഒരു എളുപ്പവഴി

ഫേസ്ബുക്കിൽ ചിത്രങ്ങൾക്കും പോസ്റ്റുകൾ കൂടുതൽ ലൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടോ? അതിനും ഉണ്ട് ചില സൂത്ര വിദ്യകൾ. നമ്മൾ പോസ്ററ് ഇടുന്ന സമയവും ലൈക്കുമായി വളരെ അധികം ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. വാരാന്ത്യ ദിനത്തിൽ രാത്രി ഏഴിനും എട്ടിനുമിടയിൽ പോസ്റ്റ് ചെയ്താൽ കൂടുതൽ ലൈക്കുകൾ നേടാമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ജോതിഷ വിധി പ്രകാരമുള്ള സമയമൊന്നുമല്ല കേട്ടോ. സോഷ്യൽ മീഡിയയിൽ ഉള്ള ആളുകളെ കൃത്യമായി നിരീക്ഷിച്ചതിനും പഠിച്ചതിനും ശേഷമാണ് ശാസ്ത്രജ്ഞർ ഇക്കാര്യം പറഞ്ഞത്. സാൻഫ്രാൻസിസ്കോയിലെ ലിഥിയം ടെക്നോളജീസിലെ ശാസ്ത്രജ്ഞരാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വഭാവം പഠിച്ച് വിവരങ്ങൾ ശേഖരിച്ചത്.
 | 

ഫേസ്ബുക്കിൽ കൂടുതൽ ലൈക്ക് നേടാൻ ഒരു എളുപ്പവഴി
സാൻഫ്രാൻസിസ്‌കോ: ഫേസ്ബുക്കിൽ ചിത്രങ്ങൾക്കും പോസ്റ്റുകൾ കൂടുതൽ ലൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടോ? അതിനും ഉണ്ട് ചില സൂത്ര വിദ്യകൾ. നമ്മൾ പോസ്‌ററ് ഇടുന്ന സമയവും ലൈക്കുമായി വളരെ അധികം ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. വാരാന്ത്യ ദിനത്തിൽ രാത്രി ഏഴിനും എട്ടിനുമിടയിൽ പോസ്റ്റ് ചെയ്താൽ കൂടുതൽ ലൈക്കുകൾ നേടാമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ജോതിഷ വിധി പ്രകാരമുള്ള സമയമൊന്നുമല്ല കേട്ടോ. സോഷ്യൽ മീഡിയയിൽ ഉള്ള ആളുകളെ കൃത്യമായി നിരീക്ഷിച്ചതിനും പഠിച്ചതിനും ശേഷമാണ് ശാസ്ത്രജ്ഞർ ഇക്കാര്യം പറഞ്ഞത്. സാൻഫ്രാൻസിസ്‌കോയിലെ ലിഥിയം ടെക്‌നോളജീസിലെ ശാസ്ത്രജ്ഞരാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വഭാവം പഠിച്ച് വിവരങ്ങൾ ശേഖരിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളുടെ പോസ്റ്റുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹ മാധ്യമങ്ങളെയാണ് പ്രധാനമായും പഠനത്തിന് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ 120 ദിവസം കൊണ്ട് 144 മില്യൺ പോസ്റ്റുകളും 1.1 ബില്യൺ പ്രതികരണങ്ങളുമാണ് ഇവർ പരിശോധിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ പകൽ നേരത്താണ് ശനിയാഴ്ച രാത്രി 7 മണി മുതൽ എട്ടുമണി വരെയാണ് ലൈക്ക് കൂടുതൽ ലഭിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.