യോഗ ഒരു വ്യായാമമുറയല്ല; രാംദേവിനെ പോലുള്ള സര്‍ക്കസ് കുരങ്ങുകളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍; ഡോക്ടറുടെ കുറിപ്പ് വായിക്കാം

യോഗ ഒരു വ്യായാമമുറയല്ലെന്നും യോഗ ഗുരു ബാബ രാംദേവിനെപ്പോലുള്ളവര് കാണിക്കുന്ന പ്രകടനങ്ങള് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഡോക്ടറുടെ കുറിപ്പ്. ഡോ. ആനന്ദ് എസ്. മഞ്ചേരി ഫെയിസ്ബുക്കില് എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 | 

യോഗ ഒരു വ്യായാമമുറയല്ല; രാംദേവിനെ പോലുള്ള സര്‍ക്കസ് കുരങ്ങുകളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍; ഡോക്ടറുടെ കുറിപ്പ് വായിക്കാം

കൊച്ചി: യോഗ ഒരു വ്യായാമമുറയല്ലെന്നും യോഗ ഗുരു ബാബ രാംദേവിനെപ്പോലുള്ളവര്‍ കാണിക്കുന്ന പ്രകടനങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡോക്ടറുടെ കുറിപ്പ്. ഡോ. ആനന്ദ് എസ്. മഞ്ചേരി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

ബാബാ രാംദേവ് മുട്ടുവേദന ചികിത്സിക്കാന്‍ ലണ്ടനിലേക്ക് പോയി എന്ന വാര്‍ത്ത കണ്ടു കാണുമല്ലോ. കുറച്ച് കാലമായി മുട്ടുവേദന കൊണ്ട് ബാബ കഷ്ടപ്പെടുന്നു എന്നും അതിന് യൂറോപ്പില്‍ ചികിത്സ സ്വീകരിക്കുക ആണെന്നും ആണ് വാര്‍ത്തയില്‍ ഉള്ളത്.

ഈ വാര്‍ത്തയുടെ പൂര്‍ണസത്യാവസ്ഥ ഉറപ്പില്ല.

എന്നാലും ഒരു കാര്യം ഉറപ്പാണ്. ഇങ്ങനെ ഒരു വാര്‍ത്ത കണ്ടാല്‍ യോഗാന്ധവിശ്വാസികള്‍ക്ക് അല്ലാതെ വേറെ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യം ഇല്ല.

പണ്ട് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു.
Yoga is nothing better than an ill constructed and potentially harmful stretching exercise.

‘യോഗ കാന്‍സര്‍ മാറ്റില്ല, ടൈഫോയ്ഡ് മാറ്റില്ല. ഇതൊക്കെ ഞങ്ങള്‍ക്കും അറിയാം. പക്ഷെ അതൊരു നല്ല വ്യായാമമുറ അല്ലെ. ‘ എന്നാണ് പലരും ചോദിക്കാര്. ഉത്തരം അല്ല എന്ന് തന്നെ ആണ്. നല്ല വ്യായാമമുറകള്‍ ചെയ്തു അതിനെ ‘യോഗ’ എന്ന് വിളിക്കുക ആണെങ്കില്‍ അത് വേറെ വിഷയം.

രാംദേവ് അടക്കമുള്ള ന്യൂ ഏജ് യോഗികള്‍ കാണിക്കുന്ന സര്‍ക്കസ് കുരങ്ങുകള്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ പോലെ ശരീരത്തിലെ സന്ധികളുടെ ശരീരശാസ്ത്രപരമായ പരിധി (anatomical limits)ക്കും അപ്പുറത്തേക്ക് സന്ധികളെയും പേശികളെയും ഉപയോഗിച്ചാല്‍ ആ സന്ധികളെ കാത്തിരിക്കുന്ന രോഗമാണ് Osteoarthritis. പ്രശനം നിസ്സാരം ആണ്. ഒരു ജോയിന്റില്‍ ജോയിന്‍ ചെയ്ത് വെച്ചിരിക്കുന്ന രണ്ട് അസ്ഥികളുടെ പ്രതലത്തെ കവര്‍ ചെയ്തിരിക്കുന്ന joint cartilage എന്ന ഭാഗത്തിന് തേയ്മാനം സംഭവിക്കുമ്പോള്‍ എല്ലുകള്‍ക്കും സന്ധികള്‍ക്കും വരുന്ന പ്രശ്‌നങ്ങളും വേദനയും ആണ് Osteoarthritis.

ഇംഗ്ലീഷില്‍ പറഞ്ഞാല്‍ Causes include previous joint injury, abnormal joint or limb development, and inherited factors. Risk is greater in those who are overweight, have one leg of a different length, and have jobs that result in high levels of joint stress. Osteoarthritis is believed to be caused by mechanical stress on the joint and low grade inflammatory processes. It develops as cartilage is lost and the underlying bone becomes affected.

ഒറ്റ വാചകത്തില്‍ തര്‍ജമ ചെയ്താല്‍ – സന്ധികളുടെ അബ്‌നോര്‍മല്‍ ആയ ചലനവും, സന്ധികളിലെ സ്‌ട്രെസും ആണ് OAന്റെ കാരണം. മനുഷ്യരില്‍ മുട്ടിന്റെയും ഊരയുടെയും ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍- നമ്മള്‍ ഇരുകാലികള്‍ ആണെന്നതാണ്. പരിണാമം നിവര്‍ന്നു നില്‍ക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കിയപ്പോള്‍ പകരം കൊടുക്കേണ്ടി വന്ന വിലയാണ് ഊരവേദനയും മുട്ടുവേദനയും. പരിണാമത്തിന്റെ ഹാങ്ങ്ഓവര്‍ ആണ് ഇത് രണ്ടും എന്ന് പറയാം. ഊരയ്ക്ക് നഷ്ടപെട്ടത് stabilty ആണെങ്കില്‍ മുട്ടുകള്‍ക്ക് ലഭിച്ചത് extra stress ആണ്. (So much for the intelligent design)

നാല്‍ക്കാലികളുടെ ശരീരഭാരം നാല് കാലുകള്‍ ചേര്‍ന്ന് താങ്ങുന്നിടത്ത് മനുഷ്യന്റെ ഭാരത്തിന്റെ മുഴുവനും പേറെണ്ടത് രണ്ട് മുട്ടുകള്‍ ആണ്. ആ ഭാരം തന്നെ പോണ്ണത്തടി കാരണം സാധ്യമായതിലും കൂടുതല്‍ ആണ് പലപ്പോഴും. ഇങ്ങനെ 50-60 കൊല്ലം ശരീരഭാരം ചുമന്ന് ജീവിക്കുമ്പോള്‍ സ്വാഭാവികമായി തന്നെ സംഭവിക്കുന്ന പ്രശ്‌നം ആണ് knee osteoarthritis.

അതിന്റെ മുകളില്‍ ആയി ആ മുട്ടുകളെ കൊണ്ട് anatomically strainful സര്‍ക്കസുകള്‍ കൂടെ കാണിച്ചാല്‍ osteoarthritis വരുന്നത് കുറച്ച് നേരത്തെയും, വേദനയും പ്രശ്‌നങ്ങളും കുറച്ച് കൂടുതലും ആയി കിട്ടും. ചിത്രത്തില്‍ കാണുന്ന ബാബാ പോസ്ച്ചരുകള്‍ കാണുക. ഇങ്ങനെ ഒക്കെ മുട്ട് വെച്ച് സ്ഥിരം ചെയ്താല്‍ മുട്ട് വേദന വരാതിരിക്കാന്‍ ഒരു കുണ്ടലീനിയും, ബ്രഹ്മസാക്ഷാത്കാരവും, അഭിനയങ്ങളും സഹായിക്കില്ല. Like it or not, accept it or not, it is simply the fact :)

ഇനി സന്ധിവേദനയ്ക്ക് physiotherapy ഒരു ചികിത്സാമാര്‍ഗം അല്ലേ എന്ന് ചോദിച്ചാല്‍ – അതെ. On case to case basis. Knee stretching exerciseകള്‍, thigh exerciseകള്‍, hamstring exerciseകള്‍ – അങ്ങനെ പലതും ചെയ്യാം. ഓരോ സന്ധികളുടെയും പ്രശ്‌നങ്ങളും രോഗനിര്‍ണയവും നടത്തിക്കഴിഞ്ഞാല്‍ ആ സന്ധിക്ക് ചുറ്റും ഉള്ള പേശികളെ ശക്തിപ്പെടുത്താനും ജോയിന്റ് ടെന്‍ഷന്‍ കുറയ്ക്കാനും എല്ലാം അനുയോജ്യമായ വ്യായാമമുറകള്‍ നല്ലൊരു ഓര്‍ത്തോപീടിക് വിദഗ്ദനോ,ഫിസിയോതെരപ്പിസ്റ്റോ പറഞ്ഞു തരും. എന്തിന് qualified ആയ നല്ലൊരു ജിം ട്രെയിനെര്‍ ഉണ്ടെങ്കില്‍ അങ്ങേര് പറഞ്ഞു തരും ശരിയായ വ്യായാമമുറകള്‍. ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത യോഗാഭാസങ്ങള്‍ ആയി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല.

NB: ഏറ്റവും പ്രധാനം തടി കുറയ്ക്കലും, നടക്കലും(or ഓടല്‍), ശരിയായ വ്യായാമമുറകളും ആണ്. സര്‍ക്കസ് അല്ല.