യൂട്യൂബ് ചാനലിലൂടെ പണം വാരല്‍ ഇനി മുതല്‍ അത്രയെളുപ്പമാവില്ല; നിബന്ധനകള്‍ കര്‍ശനമാക്കുന്നു

വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിലൂടെ പണം വാരുന്നത് ഇനി മുതല് അത്ര എളുപ്പമാവില്ല.
 | 
യൂട്യൂബ് ചാനലിലൂടെ പണം വാരല്‍ ഇനി മുതല്‍ അത്രയെളുപ്പമാവില്ല; നിബന്ധനകള്‍ കര്‍ശനമാക്കുന്നു

മുംബൈ: വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിലൂടെ പണം വാരുന്നത് ഇനി മുതല്‍ അത്ര എളുപ്പമാവില്ല. യൂട്യൂബിന്റെ പുതിയ പോളിസിയിലാണ് ഇത് സംബന്ധിച്ച് സൂചനകളുള്ളത്. നിലവില്‍ ആയിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് വിവിധ വിഷയങ്ങളിലായി നിലവിലുള്ളത്. ക്രിയാത്മകമായി ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്ക് ഇതിലൂടെ പണമുണ്ടാക്കാനും സാധിക്കുന്നു.

എന്നാല്‍ വരുന്ന ഡിസംബര്‍ 10 മുതല്‍ നിലവില്‍ വരുന്ന പുതിയ പോളിസി അനുസരിച്ച് രു യൂട്യൂബ് അക്കൗണ്ട് സാമ്പത്തികമായി ലാഭകരമല്ലെന്ന് യൂട്യൂബിന് തോന്നിയാല്‍ അത് നീക്കം ചെയ്യാന്‍ സാധിക്കും. ഈ അക്കൗണ്ടുമായി ബന്ധമുള്ള ജിമെയില്‍ അക്കൗണ്ട് വഴി യൂട്യൂബ് സേവനങ്ങള്‍ നിഷേധിക്കാനും ഗൂഗിളിന് കഴിയും. പുതിയ പോളിസിയിലെ ‘Account Suspension & Termination’ എന്ന വിഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കണ്ടന്റ് ക്രിയേറ്റര്‍മാരുടെ മാത്രമല്ല, വ്യൂവേഴ്‌സിന്റെ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനും യൂട്യൂബിന് ഇതിലൂടെ സാധിക്കും. ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ ഓരോ മണിക്കൂറിലും 300 മണിക്കൂര്‍ വീഡിയോ അപ്ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.