സർക്കാർ വാർത്തകൾ ഇനി ആദ്യം ദൂരദർശനിൽ

സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കിൽ സ്വീകാര്യത കുറഞ്ഞ ദൂരദർശനേയും ആകാശവാണിയേയും രക്ഷപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ വാർത്തകൾ ഇനി ദൂരദർശന് നൽകിയ ശേഷം മാത്രം മറ്റ് ചാനലുകൾക്ക് നൽകിയാൽ മതിയെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിർദ്ദേശിച്ചു. ഈ അറിയിപ്പ് എല്ലാ വകുപ്പ് തലവൻമാർക്കും മന്ത്രാലയങ്ങൾക്കും നൽകിയെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി ബിമൽ ജൽക്കാ അറിയിച്ചു.
 | 

ന്യൂഡൽഹി: സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കിൽ സ്വീകാര്യത കുറഞ്ഞ ദൂരദർശനേയും ആകാശവാണിയേയും രക്ഷപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ വാർത്തകൾ ഇനി ദൂരദർശന് നൽകിയ ശേഷം മാത്രം മറ്റ് ചാനലുകൾക്ക് നൽകിയാൽ മതിയെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിർദ്ദേശിച്ചു. ഈ അറിയിപ്പ് എല്ലാ വകുപ്പ് തലവൻമാർക്കും മന്ത്രാലയങ്ങൾക്കും നൽകിയെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി ബിമൽ ജൽക്കാ അറിയിച്ചു.

പ്രധാനമന്ത്രിയുടെ വിദേശപര്യടനം, മന്ത്രിമാരുടെ പ്രധാനപ്പെട്ട അഭിമുഖങ്ങൾ, സർക്കാർ വകുപ്പുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള വാർത്തകൾ എന്നിവ സർക്കാർ ചാനലുകൾക്ക് ആദ്യം നൽകാനാണ് നിർദേശമുള്ളത്. ആകാശവാണിയെയും ദൂരദർശനെയും വീണ്ടും പ്രേക്ഷകരിലെത്തിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ ചാനലുകളുടെ വരവ് ദൂരദർശന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. പുതിയ പരിഷ്‌കാരം നിലവിൽ വരുന്നതോടെ പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.