ഏഷ്യാനെറ്റിലേക്ക് ബി.ജെ.പി. നേതാക്കൾ മാർച്ച് നടത്തും?

ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് ബി.ജെ.പി. സംസ്ഥാനക്കമ്മറ്റി ഭാരവാഹികൾ മാർച്ച് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടിയുടെ വളർച്ചയെ തടയും വിധം നിരന്തരമായി വാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് കോട്ടയത്ത് നടന്ന ബി.ജെ.പി. സംസ്ഥാനക്കമ്മറ്റി യോഗം ചാനലിനെ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ച എന്ന നിലയിൽ പ്രത്യക്ഷത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന ഭാരവാഹികൾ ചാനൽ ഓഫീസിലേക്ക് മാർച്ച് നടത്തണം എന്നാണ് തീരുമാനമെന്നറിയുന്നു. എന്നാൽ ഇക്കാര്യം പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
 | 

ഏഷ്യാനെറ്റിലേക്ക് ബി.ജെ.പി. നേതാക്കൾ മാർച്ച് നടത്തും?
തിരുവനന്തപുരം: ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് ബി.ജെ.പി. സംസ്ഥാനക്കമ്മറ്റി ഭാരവാഹികൾ മാർച്ച് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടിയുടെ വളർച്ചയെ തടയും വിധം നിരന്തരമായി വാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് കോട്ടയത്ത് നടന്ന ബി.ജെ.പി. സംസ്ഥാനക്കമ്മറ്റി യോഗം ചാനലിനെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ച എന്ന നിലയിൽ പ്രത്യക്ഷത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന ഭാരവാഹികൾ ചാനൽ ഓഫീസിലേക്ക് മാർച്ച് നടത്തണം എന്നാണ് തീരുമാനമെന്നറിയുന്നു. എന്നാൽ ഇക്കാര്യം പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

കോട്ടയത്ത് നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് വിഷയം ഉന്നയിച്ചത്. പാർട്ടിക്കെതിരായ വാർത്തകൾ ഏഷ്യാനെറ്റ് നിരന്തരമായി നൽകുകയും, നല്ല കാര്യങ്ങളെ പോലും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തെ അപഹാസ്യമായി ചിത്രീകരിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് യോഗശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ആരോപിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയെ പോലും വിമർശിക്കാനാണ് ഏഷ്യാനെറ്റ് സമയം ചെലവഴിച്ചത്. അതിനാൽ ചാനലിനോട് സഹകരിക്കുന്നത് അവസാനിപ്പിക്കുകയാണ്. ചർച്ചകളിലും പരിപാടികളിലും പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും മുരളീധരൻ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചകളിൽ ബി.ജെ.പി. നേതാക്കൾ പങ്കെടുത്തിരുന്നില്ല. ചർച്ചകളുടെ നിലവാരത്തെ ഇത് സാരമായി ബാധിച്ചു. വിജയം നേടിയ പാർട്ടിയുടെ പക്ഷം പറയാൻ ചർച്ചകളിൽ ആളില്ലാതായത് ചർച്ചകളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പലപ്പോഴും തടസമായി.