ദൂരദർശനിൽ ആർ.എസ്.എസ് തലവന്റെ പ്രസംഗം; സംപ്രേഷണം വിവാദത്തിൽ

ദൂരദർശനിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്ത നടപടി വിവാദത്തിൽ. ആർ.എസ്.എസിന്റെ വിജയദശമി ദിന പ്രസംഗമാണ് ദൂരദർശൻ തൽസമയം സംപ്രേഷണം ചെയ്തത്.
 | 
ദൂരദർശനിൽ ആർ.എസ്.എസ് തലവന്റെ പ്രസംഗം; സംപ്രേഷണം വിവാദത്തിൽ

ന്യൂഡൽഹി: ദൂരദർശനിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്ത നടപടി വിവാദത്തിൽ. ആർ.എസ്.എസിന്റെ വിജയദശമി ദിന പ്രസംഗമാണ് ദൂരദർശൻ തൽസമയം സംപ്രേഷണം ചെയ്തത്. ചരിത്രത്തിൽ ആദ്യ സംഭവമാണിത്. നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയത്തിൽ വിജയദശമി റാലിക്കൊടുവിലാണ് ചടങ്ങ് നടന്നത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ആർ.എസ്.എസ് പ്രസംഗത്തിൽ പറയുന്നു. ചൊവ്വാ ദൗത്യം, മംഗൾയാൻ വിജയത്തേയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ദൂരദർശന് പുറമെ ചില സ്വകാര്യ ചാനലുകളും ആർ.എസ്.എസ് പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.