പിരിച്ചുവിടാന്‍ തീരുമാനിച്ചാല്‍ അറിയിക്കാനുള്ള ഉത്തരവാദിത്തമില്ലാത്തത് എന്തുകൊണ്ട്; മീഡിയാവണ്‍ മാനേജ്‌മെന്റിനോട് ജീവനക്കാരന്‍

പിരിച്ചു വിടാന് തീരുമാനിച്ചാല് അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് കാണിക്കാത്തതെന്ന് മീഡിയവണ് ചാനല് മാനേജ്മെന്റിനോട് പിരിച്ചുവിടല് ഭീഷണിയിലുള്ള ജീവനക്കാരന്റെ ചോദ്യം. ആദ്യഘട്ടത്തില് പ്രോഗ്രാം ചാനലായി പ്രവര്ത്തനമാരംഭിച്ച ചാനല് പൂര്ണ്ണമായും ന്യൂസ് ചാനലായി മാറുകയാണ്.
 | 

പിരിച്ചുവിടാന്‍ തീരുമാനിച്ചാല്‍ അറിയിക്കാനുള്ള ഉത്തരവാദിത്തമില്ലാത്തത് എന്തുകൊണ്ട്; മീഡിയാവണ്‍ മാനേജ്‌മെന്റിനോട് ജീവനക്കാരന്‍

കോഴിക്കോട്: പിരിച്ചു വിടാന്‍ തീരുമാനിച്ചാല്‍ അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് കാണിക്കാത്തതെന്ന് മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റിനോട് പിരിച്ചുവിടല്‍ ഭീഷണിയിലുള്ള ജീവനക്കാരന്റെ ചോദ്യം. ആദ്യഘട്ടത്തില്‍ പ്രോഗ്രാം ചാനലായി പ്രവര്‍ത്തനമാരംഭിച്ച ചാനല്‍ പൂര്‍ണ്ണമായും ന്യൂസ് ചാനലായി മാറുകയാണ്.

ഇതിന്റെ ഭാഗമായി വിഷ്വല്‍ എഡിറ്റര്‍, ഗ്രാഫിക്‌സ് ഡിസൈനര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍ തസ്തികകളിലുള്ള നാല്പതോളം ജീവനക്കാരെ പിരിച്ചു വിടുമെന്നാണ് വിവരം. ഇത് മാനേജ്‌മെന്റ് അറിയിക്കാത്തതിലാണ് ചാനലില്‍ എഡിറ്ററായ അഫ്‌സു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഡിസംബര്‍ വരെ സ്ഥാപനത്തില്‍ തുടരാമെന്നും അതിനുള്ളില്‍ മറ്റു ജോലികള്‍ കണ്ടെത്തിക്കൊള്ളണമെന്നുമാണ് എച്ച്ആര്‍ വിഭാഗത്തില്‍ അന്വേഷിച്ച സഹപ്രവര്‍ത്തകരോട് പറഞ്ഞത്.

മാനേജ്‌മെന്റ് വിളിച്ചിട്ടാണ് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പലരും മീഡിയവണ്ണില്‍ എത്തിയത്. ന്യൂസ് ചാനല്‍ ലൈസന്‍സില്‍, ന്യൂസ് ചാനല്‍ തന്നെയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ എങ്ങനെയാണ് പെട്ടെന്ന് ജീവനക്കാര്‍ക്കിടയില്‍ ന്യൂസ് / പ്രോഗ്രാം എന്ന വേര്‍തിരിവ് കൊണ്ടുവരാന്‍ കഴിഞ്ഞത്? മീഡിയാവണ്‍ ഗള്‍ഫ് എന്ന ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം എങ്ങനെയാണ് ന്യൂസ് ചാനല്‍ ജീവനക്കാരായ ഞങ്ങള്‍ നാല്‍പ്പത് പേരുടെ പിരിച്ചുവിടലിനുള്ള കാരണമാവുന്നതെന്നും അഫ്‌സു ചോദിക്കുന്നു.

പോസ്റ്റ് കാണാം