രാജ്ദീപ് സർദേശായിക്ക് നേരെ മോഡി അനുകൂലികളുടെ കൈയ്യേറ്റ ശ്രമം

പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് നേരെ മോഡി അനുകൂലികളുടെ കൈയ്യേറ്റ ശ്രമം. ന്യൂയോർക്ക് മാഡിസൺ സ്ക്വയറിന് മുന്നിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിന് തൊട്ടുമുൻപ് രാജ്യദ്രോഹിയെന്ന് വിളിച്ച് കൊണ്ടായിരുന്നു സംഭവം. സർദേശായിയെ ഒരുകൂട്ടമാളുകൾ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസിന്റെ മുൻ ഇന്ത്യൻ കറസ്പോണ്ടന്റ് ജയിംസ് ഫൊണ്ടാനെല്ല ഖാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
 | 

രാജ്ദീപ് സർദേശായിക്ക് നേരെ മോഡി അനുകൂലികളുടെ കൈയ്യേറ്റ ശ്രമം

ന്യൂയോർക്ക്: പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് നേരെ മോഡി അനുകൂലികളുടെ കൈയ്യേറ്റ ശ്രമം. ന്യൂയോർക്ക് മാഡിസൺ സ്‌ക്വയറിന് മുന്നിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിന് തൊട്ടുമുൻപ് രാജ്യദ്രോഹിയെന്ന് വിളിച്ച് കൊണ്ടായിരുന്നു സംഭവം. സർദേശായിയെ ഒരുകൂട്ടമാളുകൾ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസിന്റെ മുൻ ഇന്ത്യൻ കറസ്‌പോണ്ടന്റ് ജയിംസ് ഫൊണ്ടാനെല്ല ഖാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ച് സർദേശായി ട്വീറ്റ് ചെയ്തു. ‘മോഡിസൺ സ്‌ക്വയർ ഗാർഡനിൽ മഹത്തായ ജനക്കൂട്ടം! തങ്ങളുടെ നേതാവിനോടുള്ള ഭക്തി കാണിക്കാനുള്ള വഴിയായി അസഭ്യമായി പെരുമാറുന്ന ചില വിഡ്ഢികളെ ഒഴിച്ചുനിർത്തിയാൽ. ആ വിഡ്ഢികൾ ക്യാമറയിൽ പതിഞ്ഞതിൽ സന്തോഷമുണ്ട്. ഇവരെ നാണംകെടുത്താനുള്ള ഒരേയൊരു വഴി ഇത് കാണിക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സി.എൻ.എ- ഐ.ബി.എൻ വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് രാജിവെച്ച സർദേശായി മോഡിക്ക് നേരെ കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്നു. ചാനലിൽ നിന്ന് രാജിവയ്ക്കാൻ ഇതും ഒരു കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ടിവി ടുഡേയുടെ കൺസൽട്ടിംഗ് എഡിറ്ററാണ്.