ചെന്നൈയിൽ വാർത്താ ചാനലിനു നേരെ ആക്രമണം

തമിഴ്നാട്ടിൽ വാർത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ പുതിയ തലൈമുറൈ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. നാലംഗസംഘം ചാനൽ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നു. ആർക്കും പരിക്കില്ല.
 | 

ചെന്നൈയിൽ വാർത്താ ചാനലിനു നേരെ ആക്രമണം
ചെന്നൈ: തമിഴ്‌നാട്ടിൽ വാർത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ പുതിയ തലൈമുറൈ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. നാലംഗസംഘം ചാനൽ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നു. ആർക്കും പരിക്കില്ല.

നേരത്തെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ചാനലിന്റെ ടോക് ഷോ സംപ്രേഷണം നിർത്തിവച്ചിരുന്നു. സ്ത്രീകൾ താലി ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നതായിരുന്നു പരിപാടി. ‘ഉറക്ക സൊല്ലുങ്കൽ’ എന്ന ടോക്ക് ഷോയിലെ പരിപാടിയെക്കുറിച്ചുള്ള പ്രമോ ചാനൽ പ്രക്ഷേപണം ചെയ്തതുമുതൽ പലഭാഗത്തുനിന്നും മുറുമുറുപ്പ് ഉയർന്നിരുന്നു. ഞായറാഴ്ച പരിപാടി സംപ്രക്ഷേപണം ചെയ്യുമെന്ന് ഉറപ്പായതോടെ പലരും ചാനൽ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ താലി ആവശ്യമുണ്ടോയെന്ന് ചോദിക്കുന്നതും മറ്റൊരു സ്ത്രീ താലിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതും പ്രമോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്നായിരുന്നു ഹിന്ദു സംഘടനകളുടെ നിർദ്ദേശം.