നികേഷ് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ റിപ്പോർട്ടർ ചാനൽ ഓഫീസിന് നേരെ പടക്കമേറ്

റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ റിപ്പോർട്ടർ ടിവി ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പടക്കമേറ്. ചാനലിന്റെ കോഴിക്കോട് ബ്യൂറോ ഓഫീസിനു നേരെയാണ് ഒരു സംഘം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
 | 
നികേഷ് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ റിപ്പോർട്ടർ ചാനൽ ഓഫീസിന് നേരെ പടക്കമേറ്

കോഴിക്കോട്: റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ റിപ്പോർട്ടർ ടിവി ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പടക്കമേറ്. ചാനലിന്റെ കോഴിക്കോട് ബ്യൂറോ ഓഫീസിനു നേരെയാണ് ഒരു സംഘം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

കോഴിക്കോട് മാവൂർ റോഡിലെ സംസം ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂറോയുടെ വാതിലിന് മുന്നിലായാണ് മാലപ്പടക്കം തീ കത്തിച്ചെറിഞ്ഞത്. പടക്കത്തിന്റെ പുക ശ്വസിച്ചതിനെ തുടർന്ന് ചിലർക്ക് ശ്വാസതടസമനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഈ സമയം സ്റ്റുഡിയോയിൽ അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തത്സമയ ചർച്ചയിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്നുണ്ടായിരുന്നു.

കസബ പോലീസ് കേസെടുത്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ നികേഷ് കുമാറിനും ലേഖകൻ രതീഷിനും നേരേ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയിരുന്നു.