സൂര്യാ ടിവി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സൺ ടിവി സി.ഒ.ഒ അറസ്റ്റിൽ

മുൻ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ സൺ ടിവി സി.ഒ.ഒയെ പോലീസ് അറസ്റ്റ് ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി. പ്രവീണിനെയാണ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. സൺനെറ്റ് വർക്കിന് കീഴിലുള്ള സൂര്യടിവിയിലെ ജോലിയിൽ നിന്നും രാജിവെച്ച് അഞ്ച് മാസത്തിന് പരാതിയുമായി യുവതി രംഗത്തെത്തിയത്.
 | 

സൂര്യാ ടിവി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സൺ ടിവി സി.ഒ.ഒ അറസ്റ്റിൽ
ചെന്നൈ:
മുൻ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ സൺ ടിവി സി.ഒ.ഒയെ പോലീസ് അറസ്റ്റ് ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി. പ്രവീണിനെയാണ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. സൺനെറ്റ് വർക്കിന് കീഴിലുള്ള സൂര്യടിവിയിലെ ജോലിയിൽ നിന്നും രാജിവെച്ച് അഞ്ച് മാസത്തിന് പരാതിയുമായി യുവതി രംഗത്തെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ യുവതി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രവീണുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ വിവരങ്ങളും വാട്‌സ് അപ്പ് സന്ദേശങ്ങളും യുവതി പോലീസിന് കൈമാറി.

ഇതിന് മുൻപും ലൈംഗീക പീഡനക്കേസിൽ സൺ ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 2013 മാർച്ചിൽ സൺ ടിവി ചീഫ് എഡിറ്റർ വി രാജയെയാണ് സമാന സംഭവവുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. അഖില എന്ന വാർത്താ അവതാരകയായിരുന്നു രാജക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ലൈംഗികാരോപണം പുറത്ത് വന്നത്.