എയർ ഇന്ത്യയിൽ ഇനി 100 രൂപക്ക് യാത്ര ചെയ്യാം

എയർ ഇന്ത്യാ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ചുരുങ്ങിയ നിരക്കിലുള്ള ഓഫറുമായി എയർ ഇന്ത്യ. 100 രൂപക്ക് ടിക്കറ്റ് നൽകിയാണ് എയർ ഇന്ത്യ യാത്രകാരെയും ആഘോഷത്തിൽ പങ്കാളിയാക്കുന്നത്. ഇന്ന് മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് ഇന്ന് മുതൽ 31 വരെയാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. 100 രൂപയ്ക്ക് പുറമേ യാത്രാനികുതിയും ഇന്ധന സർച്ചാർജും അധികമായി നൽകേണ്ടിവരും.
 | 

എയർ ഇന്ത്യയിൽ ഇനി 100 രൂപക്ക് യാത്ര ചെയ്യാം

ന്യൂഡൽഹി: എയർ ഇന്ത്യാ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ചുരുങ്ങിയ നിരക്കിലുള്ള ഓഫറുമായി എയർ ഇന്ത്യ. 100 രൂപക്ക് ടിക്കറ്റ് നൽകിയാണ് എയർ ഇന്ത്യ യാത്രകാരെയും ആഘോഷത്തിൽ പങ്കാളിയാക്കുന്നത്. ഇന്ന് മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് ഇന്ന് മുതൽ 31 വരെയാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. 100 രൂപയ്ക്ക് പുറമേ യാത്രാനികുതിയും ഇന്ധന സർച്ചാർജും അധികമായി നൽകേണ്ടിവരും.

എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയു. എന്നാൽ ഓഫർ ഏതെല്ലാം റൂട്ടുകളിലാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര യാത്രകളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും മറ്റ് പ്രത്യേക ഓഫറുകളും കമ്പനി വാഗ്ദാനം നൽകുന്നുണ്ട്. ഒരു മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ശതമാനം ഡിസ്‌കൗണ്ടാണ് നിബന്ധനകളോടെ നൽകുന്നത്. 2007 ഓഗസ്റ്റ് 27-നാണ് എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിച്ച് ഒരു കമ്പനിയായത്. ഇതാദ്യമായാണ് എയർ ഇന്ത്യ ഇത്തരമൊരു ദിനം ആഘോഷിക്കുന്നത്.