എയർ ഇന്ത്യയുടെ 100 രൂപ ടിക്കറ്റ്; ആദ്യദിനം തന്നെ വെബ്‌സൈറ്റ് തകർന്നു

നൂറു രൂപക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത എയർ ഇന്ത്യയുടെ വെബ്സൈറ്റ് തകർന്നു. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ആളുകൾ കൂട്ടതോടെ കയറിയതാണ് സൈറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാൻ കാരണമായത്. അഞ്ചു ദിവസമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് അവസരമുണ്ടായിരുന്നത്. എന്നാൽ ആദ്യ ദിവസം തന്നെ സൈറ്റിന്റെ പ്രവർത്തനം നിശ്ചലമായത് അധികൃതരെയും ആശങ്കപ്പെടുത്തുന്നു. 100 രൂപ ഓഫർ ഔദ്യോഗിക വെബ്സൈറ്റിലുടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളു. അതാണ് ആളകളുടെ തള്ളിക്കയറ്റത്തിന് ഇടയാക്കിയത്.
 | 

എയർ ഇന്ത്യയുടെ 100 രൂപ ടിക്കറ്റ്; ആദ്യദിനം തന്നെ വെബ്‌സൈറ്റ് തകർന്നു

ന്യൂഡൽഹി: നൂറു രൂപക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് തകർന്നു. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ആളുകൾ കൂട്ടതോടെ കയറിയതാണ് സൈറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാൻ കാരണമായത്. അഞ്ചു ദിവസമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് അവസരമുണ്ടായിരുന്നത്. എന്നാൽ ആദ്യ ദിവസം തന്നെ സൈറ്റിന്റെ പ്രവർത്തനം നിശ്ചലമായത് അധികൃതരെയും ആശങ്കപ്പെടുത്തുന്നു. 100 രൂപ ഓഫർ ഔദ്യോഗിക വെബ്‌സൈറ്റിലുടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളു. അതാണ് ആളകളുടെ തള്ളിക്കയറ്റത്തിന് ഇടയാക്കിയത്.

എയർ ഇന്ത്യാ ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്ക് ചുരുങ്ങിയ നിരക്കിലുള്ള ഓഫർ എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് ഇന്ന് മുതൽ 31 വരെയാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. 100 രൂപയ്ക്ക് പുറമേ യാത്രാനികുതിയും ഇന്ധന സർച്ചാർജും അധികമായി നൽകേണ്ടിവരും. എന്നാൽ ഓഫർ ഏതെല്ലാം റൂട്ടുകളിലാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2007 ഓഗസ്റ്റ് 27-നാണ് എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിച്ച് ഒരു കമ്പനിയായത്. ഇതാദ്യമായാണ് എയർ ഇന്ത്യ ഇത്തരമൊരു ദിനം ആഘോഷിക്കുന്നത്.