4ജി നെറ്റ് വര്‍ക്ക് വിപുലീകരണം; എയര്‍ടെല്‍ നോക്കിയ കരാര്‍

4ജി നെറ്റ് വര്ക്ക് വിപുലീകരണത്തിനായി എയര്ടെല് നോക്കിയയുമായി കരാറിലെത്തി. 3350 കോടി രൂപയുടേയാണ് കരാര്. ഒമ്പത് സര്ക്കിളുകളിലെ നെറ്റവര്ക്ക് വിപുലീകരണത്തിനാണ് ഇതിലൂടെ എയര്ടെല്ലിന് നോക്കിയ സഹായം നല്കുന്നത്. മുംബൈ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്, ഒഡീഷ, പഞ്ചാബ്, കേരള എന്നീ സര്ക്കിളുകളും ഗുജറാത്ത്, ബീഹാര്,ഉത്തര്പ്രദേശ്(കിഴക്ക്) എന്നീ മൂന്ന് പുതിയ സര്ക്കിളുകളുമാണ് കരാറിന്റെ പരിധിയില് വരിക.
 | 

4ജി നെറ്റ് വര്‍ക്ക് വിപുലീകരണം; എയര്‍ടെല്‍ നോക്കിയ കരാര്‍

ന്യൂഡല്‍ഹി: 4ജി നെറ്റ് വര്‍ക്ക് വിപുലീകരണത്തിനായി എയര്‍ടെല്‍ നോക്കിയയുമായി കരാറിലെത്തി. 3350 കോടി രൂപയുടേയാണ് കരാര്‍. ഒമ്പത് സര്‍ക്കിളുകളിലെ നെറ്റവര്‍ക്ക് വിപുലീകരണത്തിനാണ് ഇതിലൂടെ എയര്‍ടെല്ലിന് നോക്കിയ സഹായം നല്‍കുന്നത്. മുംബൈ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, കേരള എന്നീ സര്‍ക്കിളുകളും ഗുജറാത്ത്, ബീഹാര്‍,ഉത്തര്‍പ്രദേശ്(കിഴക്ക്) എന്നീ മൂന്ന് പുതിയ സര്‍ക്കിളുകളുമാണ് കരാറിന്റെ പരിധിയില്‍ വരിക.

എട്ടു സര്‍ക്കിളുകളില്‍ 3ജി നെറ്റവര്‍ക്ക് വിപുലീകരിക്കാനും കരാറില്‍ ധാരണയുണ്ട്. മെച്ചപ്പെട്ട കവറേജും ഇന്റര്‍നെറ്റ് വേഗതയുമാണ് ലക്ഷ്യമിടുന്നത്. റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടുക എന്ന ലക്ഷ്യവുമായാണ് എയര്‍ടെല്‍ കൂടുതല്‍ സാങ്കേതിക സഹകരണങ്ങള്‍ തേടുന്നത്. താരിഫുകള്‍ കുറച്ചുള്ള പോരാട്ടത്തിനൊപ്പം സാങ്കേതികതയിലും കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.