100 എംബിപിഎസ് സ്പീഡില്‍ സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ്; എയര്‍ടെലിന്റെ പുതിയ പദ്ധതി

100 എംബിപിഎസ് വേഗതയില് ഇന്റര്നെറ്റ് ലഭ്യമാക്കുന്ന വി-ഫൈബര് സൂപ്പര്ഫാസ്റ്റ് ബ്രോഡ്ബാന്ഡ് പദ്ധതിയുമായി എയര്ടെല്. ചെന്നൈയിലായിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക. എയര്ടെലിന്റെ ബ്രോഡ്ബാന്ഡ് സൗകര്യമുള്ള 87 നഗരങ്ങളിലേക്കു കൂടി ഈ പദ്ധതി ആഴ്ചകള്ക്കുള്ളില് വ്യാപിപ്പിക്കും.
 | 

100 എംബിപിഎസ് സ്പീഡില്‍ സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ്; എയര്‍ടെലിന്റെ പുതിയ പദ്ധതി

ചെന്നൈ: 100 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന വി-ഫൈബര്‍ സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി എയര്‍ടെല്‍. ചെന്നൈയിലായിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക. എയര്‍ടെലിന്റെ ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള 87 നഗരങ്ങളിലേക്കു കൂടി ഈ പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ വ്യാപിപ്പിക്കും.

അണ്‍ലിമിറ്റഡ് സൗജന്യ കോളുകളാണ് ഈ പദ്ധതിക്കു കീഴില്‍ എയര്‍ടെല്‍ നല്‍കുന്നത്. തിരഞ്ഞെടുത്ത ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ മാത്രം നല്‍കിയിരുന്ന സൗജന്യ കോള്‍ സൗകര്യം എല്ലാ പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു.

പുതിയ വി-ഫൈബര്‍ ടെക്‌നേളജിയിലേക്ക് മാറുമ്പോള്‍ റോഡുകള്‍ കുഴിക്കേണ്ട ആവശ്യം വരില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു. പുതിയ സങ്കേതം ഉപയോഗിക്കുമ്പോള്‍ മോഡം മാത്രം മാറിയാല്‍ മതിയാവും. ഇതിന് പണം ഈടാക്കും.

എന്നാല്‍ എത്രയാണ് വിലയെന്നത് വ്യക്തമാക്കിയിട്ടില്ല. ആദ്യമാസത്തില്‍ സേവനം മതിയാക്കുന്നവര്‍ക്ക് മോഡത്തിന്റെ വില തിരികെ നല്‍കുമെന്നും എയര്‍ടെല്‍ അറിയിച്ചു.