ഗൂഗിള്‍ പിക്‌സെല്‍, പിക്‌സെല്‍ എക്‌സ്എല്‍ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിള് ഫ്ളാഗ്ഷിപ്പ് സ്മാര്ട്ട്ഫോണുകള് ഉടന് പുറത്തിറങ്ങാനിരിക്കെ അവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഒക്ടോബര് നാലിന് പുറത്തിറക്കുന്ന ഗൂഗിള് പിക്സെല്, പിക്സെല് എക്സ് മോഡലുകള് രണ്ട് സ്ക്രീന് വലിപ്പത്തിലാകും മാര്ക്കറ്റിലെത്തുക. ഇതായിരിക്കും ഫോണുകള് തമ്മിലുള്ള പ്രധാന വ്യത്യാസം.
 | 

ഗൂഗിള്‍ പിക്‌സെല്‍, പിക്‌സെല്‍ എക്‌സ്എല്‍ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിള്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കെ അവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഒക്ടോബര്‍ നാലിന് പുറത്തിറക്കുന്ന ഗൂഗിള്‍ പിക്‌സെല്‍, പിക്‌സെല്‍ എക്‌സ് മോഡലുകള്‍ രണ്ട് സ്‌ക്രീന്‍ വലിപ്പത്തിലാകും മാര്‍ക്കറ്റിലെത്തുക. ഇതായിരിക്കും ഫോണുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.

ഗോറില്ല ഗ്ലാസ് 4ഓടുകൂടിയ 2560*1440 റെസലൂഷനിലുള്ള പിക്‌സെല്‍ എക്‌സ്എലിന് 5.5 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ ആകും ഉണ്ടാകുക. 345 എംഎഎച്ച് ബാറ്ററായാണ് ഫോണിലുള്ളത്. ഗൂഗിള്‍ പിക്‌സലിന് 5 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ ആണുള്ളത്. ഗോറില്ല ഗ്ലാസും 1920*1080 റെസലൂഷനുമുള്ള ഫോണിന്റെ ബാറ്ററി 2770 എംഎഎച്ച് ആണ്. രണ്ട് ഫോണിനും 1.55 മൈക്രോണ്‍ പിക്‌സലുകളോട് കൂടിയ 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഉണ്ടാകും. 8 മെഗാപിക്‌സെല്‍ ഫ്രണ്ട് ക്യാമറയാണ്് മറ്റൊരു സവിശേഷത.

വണ്‍ടെച്ച് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഏറ്റവും പുതിയ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4ജിബി റാം എന്നിവയും ഫോണിലുണ്ടായേക്കാമെന്ന് റിപ്പോട്ട് പറയുന്നു. 32ജിബിയോ 128 ജിബിയോ സ്‌റ്റോറേജ് ഉണ്ടാകുമെന്ന് കരുതുന്നു.