ആമസോൺ.കോം സിനിമാ നിർമ്മാണ രംഗത്തേക്ക്

ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തകശാലയായ ആമസോൺ.കോം സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കുന്നു. വർഷത്തിൽ 12 സിനിമകൾ തിയറ്ററിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വ്യക്താക്കൾ അറിയിച്ചു.
 | 
ആമസോൺ.കോം സിനിമാ നിർമ്മാണ രംഗത്തേക്ക്

 

ബംഗളുരു: ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തകശാലയായ ആമസോൺ.കോം സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കുന്നു. വർഷത്തിൽ 12 സിനിമകൾ തിയറ്ററിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വ്യക്താക്കൾ അറിയിച്ചു. ചിത്രത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ റിലീസിംഗിന് രണ്ട് മാസം മുൻപ് ജനങ്ങളിൽ എത്തിക്കുമെന്ന് ആമസോൺ പറയുന്നു. മികച്ച പല ഹോളിവുഡ് ചിത്രങ്ങളുടേയും റിലീസ് വൈകാറുണ്ട്. ഇതിനൊരു പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

30 കോടി മുതൽ 154 കോടി രൂപ വരെയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ പ്രതിനിധി സാലി ഫോട്ട്‌സ് പറയുന്നു.

ഡിജിറ്റൽ മീഡിയയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് ടിവി സർവ്വീസ് കമ്പനി ആവിഷ്‌കരിക്കുകയുണ്ടായി. ഇന്റർനെറ്റു വഴി വ്യാപാരം നടത്തിയ ആദ്യ കമ്പനിയെന്ന് ഖ്യാതി നേടിയ ആമസോൺ.കോം ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുകയാണ്.

1994ൽ ജെഫ് ബെസോസ് സ്ഥാപിച്ച ആമസോൺ.കോം 1995ലാണ് ഓൺലൈൻ പുസ്തക വിൽപ്പന ആരംഭിച്ചത്. ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണവസ്തുക്കൾ മുതലായവയുടെ ഓൺലൈൻ വ്യാപാരവും കമ്പനി നടത്തുന്നുണ്ട്.