180 ജിബി 4ജി ഡേറ്റയും ഐഫോണ്‍ 7നും; എയര്‍ടെലിന്റെ വമ്പന്‍ ഓഫര്‍

ഐഫോണ് 7, ഐഫോണ് 7പ്ലസ് എന്നീ ഫോണുകള് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവര്ക്ക് വമ്പന് ഓഫറുമായി എയര്ടെല്. മാസത്തവണകളായി ഫോണിന്റെ വില അടയ്ക്കുന്ന പദ്ധതിയാണ് ഇത്. ഒരു വര്ഷത്തേക്കുള്ള സ്കീമില് 180 ജിബി വരെ 4ജി ഡേറ്റയും ഉപഭോക്താവിന് ലഭിക്കും.
 | 

180 ജിബി 4ജി ഡേറ്റയും ഐഫോണ്‍ 7നും; എയര്‍ടെലിന്റെ വമ്പന്‍ ഓഫര്‍

മുംബൈ: ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ് എന്നീ ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ടെല്‍. മാസത്തവണകളായി ഫോണിന്റെ വില അടയ്ക്കുന്ന പദ്ധതിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള സ്‌കീമില്‍ 180 ജിബി വരെ 4ജി ഡേറ്റയും ഉപഭോക്താവിന് ലഭിക്കും.

19,990 രൂപ നല്‍കിയാല്‍ എയര്‍ടെല്‍ കണക്ഷനോടു കൂടി ഐഫോണ്‍ ലഭിക്കും. പിന്നീട് മാസ്ത്വണകളായി ബാക്കിതുക അടയ്ക്കാം. 1999 രൂപ വീതം അടയ്ക്കുന്നവര്‍ക്ക് 5 ജിബി ഡേറ്റ ലഭിക്കും. 2499 രൂപയ്ക്ക് 10 ജിബിയും 2999 രൂപ വീതം അടയ്ക്കുന്നവര്‍ക്ക് 15ജിബിയും 3ജി/4ജി ഡേറ്റ ലഭിക്കുന്നതാണ് പദ്ധതി. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പുതിയ മോഡല്‍ ഐഫോണിലേക്ക് മാറുകയും ചെയ്യാം.

ഒരുവര്‍ഷം കാലാവധിയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിലാണ് കണക്ഷന്‍ ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ഇതില്‍ ലഭ്യമാണ്. 59,998 രൂപയാണ് 32 ജിബി ഐഫോണ്‍ 7ന്റെ വില. ഇതിനുപകരം 19,990 രൂപ ഡൗണ്‍പേമെന്റ് നല്‍കിയാല്‍ ഒരു വര്‍ഷത്തേക്ക് 60 ജിബി, 120 ജിബി, 180 ജിബി എന്നിങ്ങനെ ഡേറ്റയും ലഭിക്കും.

ഒരുവര്‍ഷത്തിനു ശേഷം ഫോണ്‍ തിരികെ നല്‍കി പുതിയ മോഡലിലേക്കു മാറുകയോ നിശ്ചിത തുക നല്‍കി ഫോണ്‍ സ്വന്തമാക്കുകയോ ചെയ്യാം. എന്നാല്‍ ഫോണിന് കേടുപാടുകളുണ്ടെങ്കില്‍ അത് തിരിച്ചെടുക്കില്ലെന്നും എയര്‍ടെല്‍ പറയുന്നു. എയര്‍ടെലിന്റെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. നോയ്ഡയിലും കര്‍ണ്ണാടകയിലും മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

ബജാജ് ഫിന്‍കോര്‍പ് ആണ് ഉപഭോക്താക്കള്‍ക്ക് ലോണ്‍ നല്‍കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ ലോണ്‍ പൂര്‍ണ്ണമായി അടച്ചു തീര്‍ത്ത് പദ്ധതിയില്‍ നിന്ന് പുറത്തു പോകാനും അവസരമുണ്ട്.

180 ജിബി 4ജി ഡേറ്റയും ഐഫോണ്‍ 7നും; എയര്‍ടെലിന്റെ വമ്പന്‍ ഓഫര്‍