ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആപ്പിള്‍; ചില ഉപാധികള്‍ ഇന്ത്യ അംഗീകരിക്കണം

ഇന്ത്യയില് ഐഫോണ് നിര്മ്മിക്കാന് സന്നദ്ധരാണെന്ന് അറിയിച്ച് പ്രമുഖരായ ആപ്പിള്. എന്നാല് ഐഫോണ് നിര്മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് കേന്ദ്രസര്ക്കാരിന്റെ സഹായം വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. നിര്മ്മാണ യൂണിറ്റ് ആരംഭിക്കാന് കേന്ദ്രസര്ക്കാരില് നിന്നും വലിയ തോതിലുള്ള സാമ്പത്തിക ഇളവുകളാണ് ആപ്പിള് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടി ഇന്ത്യന് അധികൃതരുമായി ആപ്പിള് പ്രതിനിധികള് ചര്ച്ച നടത്തും.
 | 

ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആപ്പിള്‍; ചില ഉപാധികള്‍ ഇന്ത്യ അംഗീകരിക്കണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പ്രമുഖരായ ആപ്പിള്‍. എന്നാല്‍ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വലിയ തോതിലുള്ള സാമ്പത്തിക ഇളവുകളാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടി ഇന്ത്യന്‍ അധികൃതരുമായി ആപ്പിള്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

നിര്‍മ്മാണത്തിന് ആവിശ്യമായ അസംസ്‌ക്യത വസ്തുക്കളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതിയില്‍ പതിനഞ്ച് വര്‍ഷക്കാലം നികുതി ഈടാക്കരുതെന്നാണ് കേന്ദ്രത്തോട് കമ്പനി ആവശ്യപ്പെടുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പുതിയതും ഉപയോഗിച്ചതുമായ ഡിവൈസുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും നികുതിയിളവു ചോദിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രത്യേക പരിഗണന ആപ്പിളിന് നല്‍കുന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. ഭീമമായ നികുതിയിളവ് ദേശീയ വരുമാനത്തെ സാരമായി ബാധിക്കും. കൂടാതെ നികുതിയിളവ് എന്ന ആപ്പിളിന്റെ ആവശ്യം പ്രയോഗികമല്ല. ഇന്ത്യയില്‍ നിലവില്‍ നികുതിയിളവിന് പ്രത്യേക പരിഗണന നല്‍കാന്‍ വകുപ്പില്ല എന്ന് മുംബൈ ഗവേഷകനായ അന്‍ഷുല്‍ ഗുപ്ത പറയുന്നു. ഒരു കമ്പനിക്കും രാജ്യം നികുതിയിളവ് നല്‍കിയിട്ടില്ല. ഇളവ് ആപ്പിളിനു നല്‍കുകയാണെങ്കില്‍ ഇതേ ആവശ്യമായി സാംസങ്, ഷിയോമി തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും രംഗത്തെത്തും.

ബുധനാഴ്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് രാജ്യത്ത് ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വന്‍കിട കമ്പിനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യോജിപ്പാണ്. ഇന്ത്യയില്‍ നിലവില്‍ രണ്ടു ശതമാനം മാര്‍ക്കറ്റ് മാത്രമേ ആപ്പിളിനുള്ളൂ. നിര്‍മ്മാണ യൂണിറ്റ് സ്വന്തമായി ആരംഭിക്കുന്നതോടെ 500 മില്ല്യണ്‍ ഉപഭോക്താക്കളിലേക്ക് മാര്‍ക്കറ്റ് വ്യപിക്കാന്‍ സാധിക്കുമെന്ന് ആപ്പിള്‍ കണക്കു കൂട്ടുന്നു.