ഓട്ടോട്രീ ഓട്ടോ ലൈഫ്‌സ്റ്റൈല്‍ റീട്ടെയ്ല്‍ ശൃംഖല കൊച്ചിയില്‍ ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ലൈഫ്സ്റ്റൈല് റീട്ടെയ്ല് ശൃംഖലയായ ഓട്ടോട്രീയുടെ ആദ്യ ഷോറൂമും സര്വീസ് സെന്ററും കൊച്ചിയില് തുറന്നു. പോര്ഷെ, ബെന്റ്ലി, ബിഎംഡബ്ല്യു, മെഴ്സിഡെസ് ബെന്സ്, ഫെറാറി, ഓ ഇസെഡ് തുടങ്ങി 250-ലേറെ പ്രമുഖ ആഗോള ബ്രാന്ഡുകളുടെ ആക്സസറികളും ആഡംബര, സുരക്ഷാ, സ്റ്റൈലിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്ന ഓട്ടോട്രീയുടെ ഷോറൂമിന്റേയും സര്വീസ് സെന്ററിന്റേയും ഉദ്ഘാടനം സിനിമാതാരം ആസിഫ് അലി നിര്വഹിച്ചു.
 | 

ഓട്ടോട്രീ ഓട്ടോ ലൈഫ്‌സ്റ്റൈല്‍ റീട്ടെയ്ല്‍ ശൃംഖല കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ലൈഫ്‌സ്റ്റൈല്‍ റീട്ടെയ്ല്‍ ശൃംഖലയായ ഓട്ടോട്രീയുടെ ആദ്യ ഷോറൂമും സര്‍വീസ് സെന്ററും കൊച്ചിയില്‍ തുറന്നു. പോര്‍ഷെ, ബെന്റ്‌ലി, ബിഎംഡബ്ല്യു, മെഴ്‌സിഡെസ് ബെന്‍സ്, ഫെറാറി, ഓ ഇസെഡ് തുടങ്ങി 250-ലേറെ പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെ ആക്‌സസറികളും ആഡംബര, സുരക്ഷാ, സ്‌റ്റൈലിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്ന ഓട്ടോട്രീയുടെ ഷോറൂമിന്റേയും സര്‍വീസ് സെന്ററിന്റേയും ഉദ്ഘാടനം സിനിമാതാരം ആസിഫ് അലി നിര്‍വഹിച്ചു.

ഒരു കാറിനാവശ്യമായ എല്ലാ സംഗതികളും ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോട്രീ എന്നആശയത്തിന് രൂപം നല്‍കിയതെന്ന് സിഇഒ നൗഫല്‍ അഹമ്മദ് പറഞ്ഞു. ‘ടയറുകള്‍, അലോയ്, കാര്‍ ഓഡിയോ, കാര്‍ കെയറിനും ക്ലീനിങ്ങിനുമുള്ള ഉത്പന്നങ്ങള്‍ സേവനങ്ങള്‍, സുരക്ഷാ ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍, കാര്‍ ഇലക്‌ട്രോണിക്‌സ്, കംഫര്‍ട്ട് ഉത്പന്നങ്ങള്‍, സ്റ്റൈലിങ് ഉത്പന്നങ്ങള്‍, കാര്യക്ഷമതാ ഉത്പന്നങ്ങള്‍, മെര്‍ക്കന്റൈസിംഗ് ഉത്പന്നങ്ങള്‍, എയര്‍ ഫ്രെഷനറുകള്‍, യൂട്ടിലിറ്റി ഉത്പന്നങ്ങള്‍, കാര്‍ വാഷ്, ബൈക്കുകള്‍, അലൈന്‍മെന്റ്, ടയര്‍ ചേഞ്ചിംഗ്, വീല്‍ ബാലന്‍സിംഗ്, സീറ്റ് കവര്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാണ്.