ബാലിസ് കാസിനോയിൽ ന്യൂ ഇയർ ആഘോഷം

ശ്രീലങ്കയിലെ കൊളംബോ ബാലിസ് കാസിനോയിലെ ന്യൂ ഇയർ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് തുടങ്ങുന്ന പരിപാടികൾ പുതുവർഷം പിറന്ന ശേഷമാണ് അവസാനിക്കുക.
 | 

ബാലിസ് കാസിനോയിൽ ന്യൂ ഇയർ ആഘോഷം
കൊളംബോ:
ശ്രീലങ്കയിലെ കൊളംബോ ബാലിസ് കാസിനോയിലെ ന്യൂ ഇയർ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് തുടങ്ങുന്ന പരിപാടികൾ പുതുവർഷം പിറന്ന ശേഷമാണ് അവസാനിക്കുക.

പുതുവർഷത്തിന് റിയോ സാംബാ എന്ന പേരിലാണ് ഫീസ്റ്റ്. ബ്രസീലിൽ നിന്നെത്തുന്ന നർത്തകരുടെ പ്രത്യേക പരിപാടിയാണ് റിയോ സാംബ. നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് മാത്രമുള്ള പരിമിതമായ പ്രവേശനമാണ് ഇതിലേക്കുള്ളതെന്ന് കാസിനോ മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് അതിഥികളാണ് പുതുവർഷത്തോടനുബന്ധിച്ച് ശ്രീലങ്കയിലേക്ക് എത്തുക. ഇവർക്ക് സൗകര്യങ്ങൾ എല്ലാം ഒരുങ്ങിക്കഴിഞ്ഞതായി ശ്രീലങ്കൻ ടൂറിസം വകുപ്പ് വ്യക്താവ് അറിയിച്ചു.