ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

കാലാവധി കഴിഞ്ഞ വേതനക്കരാർ പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാൻ ഇന്ന് അഖിലേന്ത്യാ തലത്തിൽ പണിമുടക്കും. പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്തസംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ അറിയിച്ചു. പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർ സമരത്തിനുണ്ട്.
 | 

ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
മുംബൈ: കാലാവധി കഴിഞ്ഞ വേതനക്കരാർ പരിഷ്‌കരിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാൻ ഇന്ന് അഖിലേന്ത്യാ തലത്തിൽ പണിമുടക്കും. പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്തസംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ അറിയിച്ചു. പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർ സമരത്തിനുണ്ട്.

ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി കേന്ദ്ര ലേബർ കമ്മീഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ജീവനക്കാർ പണിമുടക്കാൻ തീരുമാനിച്ചത്. ഡിസംബർ രണ്ട് മുതൽ അഞ്ച് വരെ മേഖലാ തലത്തിൽ റിലേ പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടിന് തെക്കും, മൂന്നിന് വടക്കും, നാലിന് കിഴക്കും, അഞ്ചിന് പടിഞ്ഞാറമുള്ള സംസ്ഥാനങ്ങളിലാണ് റിലേ സമരം നടത്തുന്നത്.