ഇന്ന് ബാങ്ക് പണിമുടക്ക്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കും. വേതനക്കരാർ പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ബാങ്കിങ്ങ് രംഗത്തെ മുഴുവൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഇടപാടുകൾ പൂർണ്ണമായും സ്തംഭിക്കും.
 | 

ഇന്ന് ബാങ്ക് പണിമുടക്ക്
കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കും. വേതനക്കരാർ പരിഷ്‌കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ബാങ്കിങ്ങ് രംഗത്തെ മുഴുവൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഇടപാടുകൾ പൂർണ്ണമായും സ്തംഭിക്കും.

ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒമ്പത് ട്രേഡ് യൂണിയനുകളുടെയും സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി കേന്ദ്ര ലേബർ കമ്മീഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്കാൻ തീരുമാനിച്ചത്. നാളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നാലിന് കിഴക്കൻ മേഖലയിലും അഞ്ചിന് പശ്ചിമസംസ്ഥാനങ്ങളിലും സമരം നടക്കും.