ബോബി ബസാര്‍ ഉദ്ഘാടനം ചെയ്തു

ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി മൂന്ന്ലക്ഷം സ്ത്രീകള്ക്ക് തൊഴില് നല്കിക്കൊണ്ട് സ്ത്രീശാക്തീകരണം നടപ്പിലാക്കാന് ഇന്ത്യയില് ബോബി ബസാര് എന്ന പേരില് 2900 സൂപ്പര്മാര്ക്കറ്റുകള് തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില് ഡോ.ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര് വിമന് പാര്ട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്ന്ന് ഉദ്ഘാടനം നിര്വഹിച്ചു.
 | 

ബോബി ബസാര്‍ ഉദ്ഘാടനം ചെയ്തു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന്‌ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സ്ത്രീശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്‌ണേഴ്‌സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

സെയില്‍സും ഫ്രീ ഹോം ഡെലിവറിയും നടത്തുവാന്‍ ബോബി ബസാറിന്റെ ബ്രാന്‍ഡ് അംബാസഡറായ ഡോ.ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നു. 1 ശതമാനം മാത്രം ലാഭം, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വില, ഉയര്‍ന്ന ഗുണനിലവാരം, ഫ്രീ ഹോം ഡെലിവറി, പാര്‍ട്ണര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചുകൊടുക്കുക, മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം നല്‍കി. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.